പീരുമേട്: മരിയൻ തീർത്ഥാടന കേന്ദ്രമായ പീരുമേട് പട്ടുമലപള്ളിയിൽ മാതാവിന്റെ പിറവി തിരുന്നാളിനും തിരുസ്വരൂപ പ്രതിഷ്ടയുടെ വാർഷികത്തിനും തുടക്കമായി. സെപ്തംബർ 8 ന് തിരുന്നാൾ സമാപിക്കും.
ഇന്നലെ വൈകുന്നേരം ഫാ .ജോസ് കുരുവിള കാടൻതുരുത്തേൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് ദിവ്യബലി നടന്നു. ഇന്ന് രാവിലെ 7 ന് ദിവ്യബലി, ഫാ ഗ്രിഗറി കൂട്ടുമ്മേൽ രണ്ടുമണിക്ക് പട്ടുമല മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം.പാമ്പനാർ ഇടവക ദേവാലയത്തിൽ നിന്നും പട്ടുമല മാതാ തീർത്ഥാടന കേന്ദ്രത്തിലേക്ക് ബ്രദർ . കുര്യാക്കോസ് പൂവത്തുകാട് നയിക്കുന്നു. മൂന്നരയ്ക്ക് നൊവേന ബ്രദർ പീറ്റർ വാഴപ്പറമ്പിൽ .നാലുമണിക്ക് ആഘോഷമായ ദിവ്യബലി പ്രസംഗം തമിഴിൽ മധുര അതിരൂപത.ബിഷപ്പ്റൈറ്റ്. റവ.ഡോ.അന്തോണി പാപ്പുസ്വാമി നടത്തും. തുടർന്നുള്ള വിവിധ ദിവസങ്ങളിൽ ഉച്ച കഴിഞ്ഞ് ദിവ്യബലി ആരാധന,ധ്യാനം വചന പ്രഘോഷണം, തുടങ്ങിയ ചടങ്ങുകളും നടക്കും.എട്ടാം തീയതി വിജയപുരം രൂപത മെത്രാൻ സെബാസ്റ്റ്യൻ തെക്കപ്പച്ചേരിയിലിന്റെ നേതൃത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി നടക്കും.