ഭാവന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് ആഗസ്റ്റ് 9ന് ഇ ഫോർ എന്റർടെയ്ൻമെന്റ് പ്രദർശനത്തിന് എത്തിക്കും.അദിതി രവി, അജ്മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, ഡെയ്ൻ ഡേവിഡ് ,ചന്തുനാഥ്, രഞ്ജി പണിക്കർ, വിജയകുമാർ, നന്ദു,പദ്മരാജ് രതീഷ്, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, കോട്ടയം നസീർ ,കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ എം. നായർ, സോനു എന്നിവരാണ് മറ്റ് താരങ്ങൾ.രചന നിഖിൽ ആനന്ദ്. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ. രാധാകൃഷ്ണൻ ആണ് നിർമ്മാണം.