കൽപ്പറ്റ: മൂന്ന് ദിവസത്തേക്ക് വയനാട്ടിൽ സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം തുടങ്ങിയവ പ്രഖ്യാപിച്ച് എയർടെൽ. ഏതെങ്കിലും പാക്കേജിന്റെ കാലാവധി കഴിഞ്ഞവർക്കടക്കം പുതിയ ഓഫർ ബാധകമാണ്. കൂടാതെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും എയർടൈൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബിൽ അടയ്ക്കാൻ വൈകുന്നവർക്കും ഇളവ് നൽകി.
അതേസമയം, മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുളള തെരച്ചിൽ ഇന്ന് പുലർച്ചയോടെ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി വരെ രക്ഷാപ്രവർത്തനം നീണ്ടുനിന്നിരുന്നു. ഉരുൾപൊട്ടലിൽ ഇതുവരെ 264 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞ 96 പേരിൽ 22 പേരും കുട്ടികളാണ്. മുണ്ടക്കൈ ഭാഗത്തേക്ക് രക്ഷാപ്രവർത്തനത്തിനായുളള ഉപകരണങ്ങൾ എത്തിക്കുന്നതിന് നിർമിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമാണം ഉടൻ തന്നെ പൂർത്തിയാകുമെന്നാണ് വിവരം.