റീൽ വീഡിയോകൾക്ക് വന്ന നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി നടി ലിന്റു റോണി. എല്ലാവരും ജോലി ചെയ്യുന്നത് അവരുടെ കുടുംബം പോറ്റാനാണ്. അങ്ങനെയൊരു ജോലിയുടെ ഭാഗമായി ചെയ്‌ത വീഡിയോയാണ് ആ റീലെന്നും ലിന്റു പറഞ്ഞു. മനസാക്ഷിയില്ലാത്ത ആളല്ല താനെന്നും വിമർശന കമന്റ് ചെയ്യുന്നവരോട് പുച്ഛം മാത്രമാണെന്നും നടി പ്രതികരിച്ചു. വയനാട്ടിലെ ദുരന്തത്തിനിടെ നടി പോസ്റ്റ് ചെയ്‌ത വീഡിയോയ്‌ക്ക് താഴെ നിരവധിപേരാണ് നെഗറ്റീവ് കമന്റുകളിട്ടത്.
'ഞാൻ ഇപ്പോൾ യുകെയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ഞാനിപ്പോൾ ഒരു റീൽ പോസ്റ്റ് ചെയ്‌താൽ മെസേജായും അല്ലാതെയും നിരവധിപേരാണ് കുറ്റപ്പെടുത്താനായി എത്തുന്നത്. വളരെ കഷ്‌ടപ്പെട്ടാണ് ആളുകൾ നമ്മളെ വർക്ക് പ്രൊമോട്ട് ചെയ്യാനായി ബന്ധപ്പെടുന്നതും നമുക്ക് പൈസ തരുന്നതും. ഞാനൊരു ഇൻഫ്ലുവൻസറാണ്. ഓരോരുത്തർക്കും അവരുടേതായ കമ്മിറ്റ്‌മെന്റ്‌സ് ഉണ്ട്. ഏറെ കഷ്‌ടപ്പെട്ടാണ് അവർ ബിസിനസ് തുടരുന്നതും. അത് പ്രൊമോട്ട് ചെയ്യാൻ ഞങ്ങളെ ബന്ധപ്പെടുന്നതും. ആ വീഡിയോക്ക് റീച്ച് കിട്ടിയാലാവും അവർക്കൊരു കച്ചവടം നടക്കുന്നത്. വളരെയധികം വേദനയോടെയാണ് ഈ വിഡിയോ ഇടുന്നത്. നിങ്ങള്‍ ഈ റീൽസ് കണ്ട് ഇങ്ങനെ സ്‌ക്രോള്‍ ചെയ്ത് കമന്റിടുന്ന സമയം മതിയല്ലോ മുട്ടുകുത്തിയിരുന്ന് പ്രാർഥിക്കാന്‍. നിങ്ങളത് ചെയ്യുന്നുണ്ടോ? നിങ്ങള്‍ കള്ളുകുടിക്കാന്‍ ചെലവാക്കുന്ന പൈസ അവര്‍ക്ക് കൊടുക്കുന്നുണ്ടോ?', ലിന്റു ചോദിച്ചു
'എനിക്കിപ്പോള്‍ ഇവിടെ നിന്നും പറന്ന് അങ്ങോട്ട് വരാന്‍ പറ്റില്ല. ഇവിടെ എനിക്കൊരു കുടുംബമുണ്ട്, നമ്മുടെ സാഹചര്യം വേറെയാണ്. നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യുക, പ്രാർത്ഥിക്കുക, പറ്റുന്ന രീതിയിൽ സഹായിക്കുക.
2018ല്‍ വെള്ളപ്പൊക്കത്തില്‍പെട്ടു പോയ ആളാണ് ഞാന്‍. എല്ലാം നഷ്ടപ്പെട്ട് തിരികെ യുകെയിലേക്ക് വരാന്‍ പറ്റുമോ എന്നു പോലും അറിയില്ലായിരുന്നു. പത്തിരുപത്തിയൊന്ന് ദിവസം ഒരു പരിചയവുമില്ലാത്തൊരു വീട്ടില്‍ കുടുങ്ങിപ്പോയ ആളാണ് ഞാന്‍. ആ സാഹചര്യവും വേദനയും എനിക്ക് മനസിലാകും ' , ലിന്റു പറഞ്ഞു.
'