rahul-gandhi

മേപ്പാടി: ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി എംപിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചൂരൽമലയിൽ. കെ സി വേണുഗോപാലും, വി ഡി സതീശനും അടക്കമുള്ള നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ട്. നേതാക്കൾ ദുരിതാശ്വാസ ക്യാമ്പുകളായ മേപ്പാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ, സെന്റ് ജോസഫ് യു പി സ്‌കൂൾ, മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും സന്ദർശിക്കുമെന്നാണ് വിവരം.

കൂടാതെ ദുരിത ബാധിതർ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിലും രാഹുലും പ്രിയങ്കയും സന്ദർശനം നടത്തിയേക്കും. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം അടക്കമുള്ള കാര്യങ്ങൾ നേതാക്കളുമായി സംസാരിച്ചു.

#WATCH | Kerala: Leader of Opposition in Lok Sabha and former Wayanad MP Rahul Gandhi along with party leader Priyanka Gandhi Vadra at the landslide site in Chooralmala, Wayanad.

A landslide occurred here on 30th July claiming the lives of 167 people. pic.twitter.com/MG6VaUZUIW

— ANI (@ANI) August 1, 2024

ഉരുൾപൊട്ടലിന് പിന്നാലെ തന്നെ രാഹുലും പ്രിയങ്കയും വയനാട് സന്ദർശിക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സന്ദർശനം മാറ്റിവയ്ക്കുന്നതായി രാഹുൽ തന്നെയാണ് അറിയിച്ചത്. എത്രയും വേഗം തങ്ങൾ സന്ദർശനം നടത്തുമെന്ന് വയനാട്ടിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും രാഹുൽ ഗാന്ധി കഴിഞ്ഞദിവസം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചിരുന്നു.

മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തം രാഹുൽ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ദുരന്തത്തിന്റെ തോത് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും അനേകം പേർ മരിച്ചെന്നും ശൂന്യവേളയിലാണ് അദ്ദേഹം പറഞ്ഞത്. വ്യാപക നാശനഷ്ടമുണ്ടായി. കേന്ദ്ര സർക്കാർ സാദ്ധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നൽകണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിച്ച് അടിയന്തരമായി വിതരണം ചെയ്യണം.