food

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രാതൽ വിഭവങ്ങളിൽ ഒന്നാണ് ഇടിയപ്പം. ഏറെ രുചികരമാണ്. എന്നാൽ, ഇടിയപ്പം ഉണ്ടാക്കാൻ അത്ര എളുപ്പമല്ല. മാവ് കുഴയ്‌ക്കാനും സേവനാഴി ഉപയോഗിക്കാനുമൊക്കെ ഏറെ പ്രയാസകരമാണ്. ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ വളരെ പെട്ടെന്ന് തന്നെ നല്ല സോഫ്റ്ര് ഇടിയപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. കേരളത്തിന് പുറത്തുള്ളവർക്കും ഇത് ഏറെ പ്രയോജനം ചെയ്യും. പച്ചക്കറി അരിയുന്ന ഗ്രേറ്ററാണ് ഇതിനായി ഉപയോഗിക്കുന്നത്.

2

തരിയില്ലാത്ത അരിപ്പൊടിയെടുക്കുക. ആവശ്യത്തിനുള്ള ഉപ്പും ഒരു സ്‌‌പൂൺ വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക. നല്ല തിളച്ച വെള്ളം ഒഴിച്ച് വേണം മാവ് കുഴയ്‌‌ക്കാൻ. ഒരുപാട് വെള്ളം ഒഴിക്കാൻ പാടില്ല. ഇത് അര മണിക്കൂർ അടച്ച് വയ്‌ക്കുക. ശേഷം ഇഡലി പാത്രത്തിൽ കുറച്ച് തേങ്ങയിട്ട് അതിന് മുകളിൽ ഈ മാവ് ഗ്രേറ്റ് ചെയ്‌ത് ഇട്ടുകൊടുക്കുക. കാണാൻ സാധാരണ ഇടിയപ്പത്തിന്റെ അതേ രൂപമാണ് ഇതിനും. ഇത് മുട്ടക്കറി, ചമ്മന്തി തുടങ്ങി നിങ്ങൾക്ക് ഇഷ്‌ടമുള്ള ഏത് കറിക്കൊപ്പവും കഴിക്കാം.