lthj

ന്യൂഡൽഹി: കരസേനയുടെ മെഡിക്കൽ സർവീസ് തലപ്പത്ത് ആദ്യമായി ഒരു വനിത. ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായരാണ് ആർമി മെഡിക്കൽ സർവീസ് ഡയറക്ടർ ജനറൽ പദവിയിലെത്തിയത്. ജനറൽ ഹോസ്പിറ്റൽ സർവീസസ് (ആംഡ് ഫോഴ്സ്) ഡയറക്ടറായി സേവനമനുഷ്ഠിച്ച ആദ്യ വനിതയും വെസ്റ്റേൺ എയർ കമാൻഡ് പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായ ആദ്യ വനിതയുമാണ്.
പൂനെ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ നിന്ന് മികച്ച അക്കാഡമിക്ക് റെക്കാഡ്സോടെ ബിരുദം.
1985ൽ ആർമി മെഡിക്കൽ കോർപ്സിന്റെ ഭാഗം. 1986ൽ വ്യോമസേനയിൽ. ഫ്ലൈറ്റ് ലഫ്റ്റനന്റായാണ് ആദ്യ നിയമനം. മികച്ച സേവനത്തിനുള്ള വിശിഷ്ട സേവ മെഡൽ നേടി. എയർ മാർഷൽ പദവിയിലെത്തിയ രണ്ടാമത്തെ വനിതയാണ് സാധന. ബംഗളൂരു എയർ ഫോഴ്സ് ട്രെയിനിംഗ് കമാൻഡ് ഹെഡ് ക്വാട്ടേഴ്സിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായിരുന്നു. എയർ മാർഷലായി വിരമിച്ച കെ.പി നായരാണ് ഭർത്താവ്. മൂന്ന് തലമുറയായി സേനാ ഉദ്യോഗസ്ഥരാണ് സാധനയുടെ കുടുംബം. 1.2 മില്യൺ സൈനികരുടെ ആരോഗ്യകാര്യങ്ങളാണ് സാധനയുടെ ചുമതലയിൽ വരുന്നത്.