പാരീസ് : ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഇന്നലെ ഒരു വെങ്കലമെഡൽ കൂടി ലഭിച്ചു. ഷൂട്ടിംഗിൽ നിന്നാണ് മൂന്നാം മെഡലും. 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ സ്വപ്നിൽ സിംഗാണ് വെങ്കലം നേടുന്നത്. ഒരു ഒളിമ്പിക്സിൽ ആദ്യമായാണ് ഇന്ത്യ ഷൂട്ടിംഗിൽ മൂന്ന് മെഡലുകൾ ഒന്നിച്ചുനേടുന്നത്. ഇന്നലെ പുരുഷ സിംഗിൾസ് ബാഡ്മിന്റണിൽ മലയാളി താരം എച്ച്.എസ് പ്രണോയ്യെ കീഴടക്കി ഇന്ത്യൻ യുവതാരം ലക്ഷ്യ സെൻ ക്വാർട്ടറിലെത്തിയപ്പോൾ ഡബിൾസിൽ സാത്വിക് - ചിരാഗ് സഖ്യം ക്വാർട്ടറിൽ തോറ്റുമടങ്ങി. വനിതാ ബോക്സിംഗ് പ്രീ ക്വാർട്ടറിൽ നിഖാത്ത് സരിനും തോൽവി നേരിട്ടു.