amala-paul

മലയാളികൾക്ക് മാത്രമല്ല, തമിഴ്, തെലുങ്ക് സിനിമാ ആരാധകർക്കും ഏറെ പ്രിയങ്കരിയായ താരമാണ് അമല പോൾ. ഇപ്പോഴിതാ അമലയുടെയും ഭർത്താവ് ജഗദ് ദേശായിയുടെയും ജീവിതത്തിലേക്ക് മകൻ ഇലൈ എത്തിയിരിക്കുകയാണ്. കുഞ്ഞിന് ജന്മം നൽകി വെറും രണ്ട് മാസമേ ആയിട്ടുള്ളു എങ്കിലും സിനിമാ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖങ്ങളിലെല്ലാം അമല പങ്കെടുക്കാറുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് പേർളി മാണിയുടെ യൂട്യൂബ് ചാനലിലും അമല അഭിമുഖം നൽകിയത്. ഇതിന്റെ പല ഭാഗങ്ങളും വൈറലായിരുന്നു.

വിവാഹത്തിന് മുമ്പാണ് താൻ ഗ‌ർഭിണിയായതെന്ന കാര്യവും അമല മറച്ചുവച്ചില്ല. ആദ്യ വിവാഹത്തിൽ മോശം അനുഭവം ഉണ്ടായതിനാൽ, ആറ് മാസമോ ഒരു വർഷമോ ഒരാളെ ഡേറ്റ് ചെയ്‌ത ശേഷം മാത്രമേ ഇനി വിവാഹം ചെയ്യൂ എന്നായിരുന്നു തീരുമാനം. എന്നാൽ, അതെല്ലാം മാറിമറിഞ്ഞും എന്നാണ് അമല പറയുന്നത്. പ്രണയം തുടങ്ങിയ കാലം മുതലേ മകൻ തന്റെയുള്ളിൽ വളരുകയായിരുന്നു. അതിനാൽ, താനും ജഗത്തും കൂടിയുള്ള ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത സാന്നിദ്ധ്യമാണ് അവനെന്നും അമല വിശ്വസിക്കുന്നു.

കഴിഞ്ഞ വർഷം കുടുംബവുമൊത്ത് ഗോവയിൽ അവധിയാഘോഷിക്കാൻ പോയപ്പോൾ ജഗിന്റെ വില്ലയിലാണ് അമല താമസിച്ചത്. അമല വന്നിറങ്ങിയപ്പോൾ തന്നെ മനസിൽ ഇഷ്‌ടം തോന്നിയിരുന്നു എന്ന് ജഗദ് നേരത്തേ ഒരു അഭിമുഖത്തിൽ പറ‌ഞ്ഞിരുന്നു. പരിചയത്തിന്റെ ഒരു മാസത്തിനുള്ളിൽ തന്നെ അമല ഗർഭിണിയായി. അതിനാൽ പ്രണയകാലത്തിന്റെ ഒരു നല്ല ഭാഗത്തും കുഞ്ഞും ഒപ്പമുണ്ട്. അധികം വൈകാതെ വിവാഹമുണ്ടായി.

അമല അറിയപ്പെടുന്ന നടിയെന്നൊന്നും ജഗദ് ആദ്യം അറിഞ്ഞിരുന്നില്ല. ബിസിനസ് സംരംഭകയെന്നാണ് പറഞ്ഞിരുന്നത്. ഒടുവിൽ വില്ലയിലെ രജിസ്റ്ററിൽ പേര് കണ്ട ഒരാൾ വാട്സാപ്പ് ഗ്രൂപ്പിൽ ഇത് അജയ് ദേവ്ഗണിനൊപ്പം അഭിനയിച്ച നടി അമല പോൾ ആണോ എന്ന് ചോദിച്ചപ്പോഴാണ് മലയാളിയല്ലാത്ത ജഗദിന് ആളെ മനസിലായത്. പ്രണയിക്കുമ്പോൾ പ്രൈവറ്റ് ഇൻസ്റ്റഗ്രാം പേജിന്റെ ലിങ്കാണ് അമല നൽകിയിരുന്നതും.