lakshya-sen-

പാ​രീ​സ് :ഇന്ത്യക്ക് മെഡൽ പ്രതീക്ഷ നൽകി ​ല​ക്ഷ്യ​ ​സെ​ൻ ബാഡ്മിന്റൺ പുരുഷ സിംഗിൾസിന്റെ സെമി ഫൈനലിൽ കടന്നു. .​ഇന്ന് നടന്ന ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ൽ മത്സരത്തിൽ ​ ​ചൈ​നീ​സ് ​താ​യ്‌​പേ​യ്‌​യു​ടെ ചൗ​ ​ടി​യെ​ൻ​ ​ചെ​ന്നി​നെ​ ​മൂ​ന്ന് ​ഗെ​യിം​ ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ ​കീ​‌​ഴ​ട​ക്കി​യ​ ​ല​ക്ഷ്യ​ ​ഒ​ളി​മ്പി​ക്സ് ബാഡ്‌മിന്റൺ ​ ​സെ​മി​ഫൈ​ന​ലി​ൽ​ ​ക​ട​ക്കു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​പു​രു​ഷ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡും​ ​സ്വ​ന്ത​മാ​ക്കി.​ ​സെ​മി​യി​ൽ​ ​വി​ജ​യി​ച്ച് ​ഫൈ​ന​ലി​ലെ​ത്തി​യാ​ൽ​ ​ല​ക്ഷ്യ​യ്ക്ക് ​സ്വ​ർ​ണ​ത്തി​നോ​ ​വെ​ള്ളി​ക്കോ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​സെ​മി​യി​ൽ​ ​തോ​റ്റാ​ൽ​ ​വെ​ങ്ക​ല​ത്തി​നാ​യു​ള്ള​ ​മ​ത്സ​രം​ ​ബാ​ക്കി​യു​ണ്ടാ​വും.


ആ​ദ്യ​ ​ഗെ​യിം​ ​കൈ​വി​ട്ട​ ​ശേ​ഷം​ ​ശ​ക്ത​മാ​യി​ ​തി​രി​ച്ചു​വ​ന്നാ​ണ് ​ല​ക്ഷ്യ​ ​വി​ജ​യം​ ​ക​ണ്ട​ത്.​ ​മൂ​ന്ന് ​ഗെ​യിം​ ​നീ​ണ്ട​ ​മ​ത്സ​ര​ത്തി​ൽ​ 19​-21,21​-15,21​-12​ ​എ​ന്ന​ ​സ്കോ​റി​നാ​യി​രു​ന്നു​ ​ല​ക്ഷ്യ​യു​ടെ​ ​ജ​യം.​ ​ ​ര​ണ്ടാം​ ​ഗെ​യി​മി​ൽ​ ​വാ​ശി​യോ​ടെ​ ​ഇ​റ​ങ്ങി​യ​ ​ല​ക്ഷ്യ​ ​പി​ഴ​വു​ക​ൾ​ ​ഇ​ല്ലാ​തെ​ ​ക​ളി​ച്ചു.​ ​ചെ​ന്നി​ന് ​ഇ​ട​യ്ക്ക് ​പ​രി​ക്കേ​റ്റ​തോ​ടെ​ ​ല​ക്ഷ്യ​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​മു​ന്നേ​റി.​ ​ര​ണ്ടാം​ ​ഗെ​യിം​ ​ല​ക്ഷ്യ​ ​പി​ടി​ച്ചെ​ടു​ത്ത​തോ​ടെ​ ​ചെ​ൻ​ ​പ്ര​തി​രോ​ധ​ത്തി​ലാ​യി.​ ​മൂ​ന്നാം​ ​ഗെ​യി​മി​ൽ​ ​അ​ത് ​നി​ഴ​ലി​ക്കു​ക​യും​ ​ചെ​യ്തു.​ ​തു​ട​ക്ക​ത്തി​ലേ​ ​ലീ​ഡ് ​നേ​ടി​യ​ ​ല​ക്ഷ്യ​ ​ആ​ ​താ​ളം​ ​വി​ട്ടു​കൊ​ടു​ക്കാ​തെ​ ​മു​ന്നേ​റി​ ​വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. ഞായറാഴ്ചയാണ് ​ല​ക്ഷ്യ​യു​ടെ​ ​സെ​മി​ഫൈ​ന​ൽ.​ ​ഡെ​ന്മാ​ർ​ക്കി​ന്റെ​ ​വി​ക്ട​ർ​ ​അ​ക്സ​ൽ​സ​നും​ ​സിം​ഗ​പ്പു​രി​ന്റെ​ ​കീ​ൻ​യേ​ ​ലോ​യും​ ​ത​മ്മി​ലു​ള്ള​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ലെ​ ​വി​ജ​യി​യെ​യാ​ണ് ​ല​ക്ഷ്യ​ ​സെ​മി​യി​ൽ​ ​നേ​രി​ടേ​ണ്ട​ത്.

പ്രീ​ ​ക്വാ​ർ​ട്ട​റി​ൽ​ ​മ​ല​യാ​ളി​ ​താ​രം​ ​എ​ച്ച്.​എ​സ് ​പ്ര​ണോ​യ്‌​യെ​ ​കീ​ഴ​ട​ക്കി​യാ​ണ് ​ല​ക്ഷ്യ​ ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.​ ​ബാ​ഡ്മി​ന്റ​ണി​ൽ​ ​ശേ​ഷി​ക്കു​ന്ന​ ​ഏ​ക​ ​ഇ​ന്ത്യ​ൻ​ ​പ്ര​തീ​ക്ഷ​യാ​ണ് ​ല​ക്ഷ്യ.​ ​വ​നി​താ​ ​താ​രം​ ​പി.​വി​ ​സി​ന്ധു​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ്രീ​ ​ക്വാ​ർ​ട്ട​റി​ൽ​ ​പു​റ​ത്താ​യി​രു​ന്നു.