air-india

ന്യൂഡൽഹി: ഹമാസ്, ഹിസ്‌ബുള്ള നേതാക്കളുടെ വധത്തിൽ പ്രതികാരം ചെയ്യുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷം. സിറിയ, ലെബനൻ, ഇറാഖ്, യെമൻ എന്നിവരുടെ പിന്തുണ ഇറാനുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്‌ച ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്‌ബുള്ള കമാൻഡർ ഫുയാദ് ശുക്കർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഹമാസ് നേതാവ് ഇസ്‌മായിൽ ഹനിയെ കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം ലെബനനിൽ ഉണ്ടായ ആക്രമണത്തിൽ ഹിസ്‌ബുള്ള കമാൻഡർ ഫൗദ് ഷുക്കൂർ കൊല്ലപ്പെട്ടിരുന്നു.

മിഡിൽ ഈസ്റ്റ് സംഘർഷത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ജാഗ്രതയിലാണ്. മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും നിർദേശം നൽകി.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം പുറപ്പെടുവിച്ചത്. ഇസ്രയേലിലെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഓഗസ്റ്റ് എട്ടുവരെ എയർ ഇന്ത്യ നിർത്തിവച്ചു.

📢*IMPORTANT ADVISORY FOR INDIAN NATIONALS IN ISRAEL*

Link : https://t.co/OEsz3oUtBJ pic.twitter.com/COxuF3msn0

— India in Israel (@indemtel) August 2, 2024