shivan

ഹിന്ദുമതവിശ്വാസം അനുസരിച്ച് ഏറെ പ്രധാനവും പവിത്രവുമായ മാസമാണ് ശ്രാവണ മാസം. കൃഷ്ണപക്ഷത്തിലെ പ്രതിപാദതിഥിയിലാണ് ശ്രാവണ മാസം ആരംഭിക്കുന്നത്. അതായത് ഹിന്ദു കലണ്ടറിലെ അഞ്ചാമത്തെ മാസം. ഈ വർഷം ജൂലായ് 22 മുതൽ ഓഗസ്റ്റ് 19 വരെയാണ് ശ്രാവണമാസമായി കണക്കാക്കുന്നത്.

ഐതിഹ്യം

പാലാഴിയിൽ നിന്ന് വന്ന കാളകൂടവിഷം ശിവൻ ലോകനന്മയ്ക്കായി കുടിച്ചു. എന്നാൽ ശിവനെ രക്ഷിക്കാൻ പാർവതി ദേവി കഴുത്തിൽ കയറി പിടിച്ചപ്പോൾ ശിവന്റെ കണ്ഠത്തിൽ നീലനിറം വരുന്നു. പിന്നാലെയാണ് ശിവൻ നീലകണ്ഠൻ എന്ന് അറിയപ്പെടുന്നത്. ശിവൻ കാളകൂടവിഷം കുടിച്ചപ്പോൾ ദേവന്മാരും അസുരന്മാരും ഗംഗാജലം അർപ്പിക്കാൻ തുടങ്ങി.

ഇത് ശ്രാവണമാസത്തിലാണെന്ന് പറയപ്പെടുന്നു. അതിനാൽ ശിവനെയും പാർവതിയെയും ശ്രാവണമാസത്തിൽ ആരാധിക്കുന്നത് വളരെ നല്ലതാണെന്ന് വിശ്വാസിക്കുന്നു. ഈ മാസം നിരവധി പേർ പ്രത്യേക വ്രതം എടുത്ത് ശിവനെ പ്രാർത്ഥിക്കാറുണ്ട്.

ശ്രാവണമാസത്തിൽ ചെയ്യുന്ന പൂജകളിലൂടെ ശിവനെ എളുപ്പത്തിൽ പ്രീതിപ്പെടുത്താനും അനുഗ്രഹങ്ങൾ നേടാനാകുമെന്നും പറയപ്പെടുന്നു. ശ്രാവണ മാസത്തിൽ ഇത്തവണ അഞ്ച് തിങ്കളാഴ്ചകളാണ് ഉള്ളത്. തിങ്കളാഴ്ചയാണ് ശിവനായി പ്രത്യേക വ്രതം ഇരിക്കേണ്ടത്.

ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ

ശ്രാവണ മാസത്തിൽ പ്രധാനമായും സംഭവിക്കുന്ന ചില തെറ്റുകൾ ഒഴിവാക്കാൻ ജ്യോതിഷികൾ പറയുന്നു. ഈ തെറ്റുകൾ ചെയ്താൽ അതിന്റെ അനന്തരഫലങ്ങൾ വളരെ മോശമായിരിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.