eel-fish

ഹാനോയ്: ജീവനുള്ള മത്സ്യത്തെ മലദ്വാരത്തിലൂടെ കടത്തിവിട്ട് യുവാവ്. വിയറ്റ്‌‌നാമിലാണ് സംഭവം. ഇന്ത്യക്കാരനായ 31കാരനാണ് നീളമേറിയ ഈൽ മീനിനെ മലദ്വാരത്തിനുള്ളിലാക്കിയത്. വയറുവേദനയെത്തുടർന്ന് യുവാവ് ആശുപത്രിയിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

കഴിഞ്ഞ ജൂലായ് 27നാണ് അതികഠിനമായ വയറുവേദനയുമായി യുവാവ് വിയറ്റ്‌‌നാമിന്റെ തലസ്ഥാനമായ ഹനോയിലെ ആശുപത്രിയെത്തിയത്. അതേദിവസംതന്നെയായിരുന്നു മീൻ യുവാവിന്റെ ഉള്ളിലെത്തിയത്. താൻ തന്നെ മീനിനെ മലദ്വാരത്തിലൂടെ കടത്തിവിട്ടതായി ഇയാൾ ഡോക്‌ടർമാരോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് എക്‌സ്‌റേ ഉൾപ്പടെയുള്ള പരിശോധനയിൽ യുവാവിന്റെ ആമാശയത്തിൽ മീനിനെ കണ്ടെത്തി.

ഉള്ളിലകപ്പെട്ട മീൻ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവാവിന്റെ മലാശയവും വൻകുടലും കടിച്ചുമുറിച്ചു. തുടർന്ന് അന്നനാളത്തിൽ കടക്കുകയും ചെയ്തു. ഈലിനെ മലദ്വാരത്തിലൂടെ തന്നെ പുറത്തെത്തിക്കാനായിരുന്നു ആദ്യം ഡോക്‌ടർമാർ ശ്രമിച്ചത്. എന്നാൽ ഇതിനിടെ മലദ്വാരത്തിൽ മറ്റൊരു വസ്തുകൂടി കണ്ടെത്തി. ഒരു ചെറുനാരങ്ങയായിരുന്നു അത്.

തുടർന്ന് ശസ്‌ത്രക്രിയയിലൂടെ 25 ഇഞ്ച് നീളവും നാലിഞ്ച് വീതിയുമുള്ള ഈലും ചെറുനാരങ്ങയും ‌ഡോക്‌ടർമാർ യുവാവിന്റെ അന്നനാളത്തിൽ നിന്ന് പുറത്തെടുത്തു. മത്സ്യത്തെ ജീവനോടെയാണ് പുറത്തെടുത്തത്. പരിക്കേറ്റതിനെത്തുടർന്ന് യുവാവിന് കോളസ്റ്റമിക്കും വിധേയനാകേണ്ടി വന്നു.