മോസ്കോ: റഷ്യൻ നഗരമായ നിസ്നി ടാഗിൽ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്ന് പത്തു മരണം. അഞ്ച് പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. രക്ഷാപ്രവർത്തകർ 10 മൃതദേഹങ്ങൾ കണ്ടെത്തിയതായും 15 പേരെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു.