w

മത്സരം ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ

പാരീസ് : ഒളിമ്പിക്സ് ഹോക്കിയുടെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ എതിരാളി ഗ്രേറ്റ് ബിട്ടൻ. കഴിഞ്ഞ ദിവസം ഇരു പൂളുകളിലെയും മത്സരങ്ങൾ അവസാനിച്ചതോടെയാണ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ വ്യക്തമായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ ആരംഭിക്കുന്നത്.

​മൂ​ന്ന് ​വി​ജ​യ​ങ്ങ​ളും​ ​ഓ​രോ​ ​സ​മ​നി​ല​യും​ ​തോ​ൽ​വി​യു​മ​ട​ക്കം​ 10​ ​പോ​യി​ന്റു​ള്ള​ ​ഇ​ന്ത്യ​ ​പൂ​ൾ​ ​ബി​യി​ൽ​ ര​ണ്ടാം​ ​സ്ഥാ​ന​ക്കാരാണ്. ​ ​പൂ​ൾ​ ​എ​യി​ലെ​ മൂന്നാം​ ​സ്ഥാ​ന​ക്കാരാണ് ബ്രിട്ടൻ. ആദ്യ മത്സരത്തിൽ ന്യൂ​സി​ലാ​ൻ​ഡി​നെ​ 3​-2​ന് ​തോ​ൽ​പ്പി​ച്ചാണ് ഇന്ത്യ തുടങ്ങിയത്. തുടർന്ന് അ​ർ​ജ​ന്റീ​ന​യു​മാ​യി​ 1​-1​ന് ​സ​മ​നിലയിൽ പിരിഞ്ഞ ശേഷം അ​യ​ർ​ലാ​ൻ​ഡി​നെ​ 2​-0​ത്തി​ന് ​തോ​ൽ​പ്പി​ച്ചു. ബെ​ൽ​ജി​യ​ത്തോട് 1​-2​ന് ​തോ​റ്റെങ്കിലും അവസാന മത്സരത്തിൽ ഓ​സ്ട്രേ​ലി​യ​യെ​ 3​-2​ന് ​കീ​ഴ​ട​ക്കി. 52 വർഷത്തിന് ശേഷമായിരുന്നു ഹോക്കിയിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിക്കുന്നത്. വ്യക്തമായിപ്പറഞ്ഞാൽ 1976ൽ മോൺട്രിയോൾ ഒളിമ്പിക്സിൽ ഹോക്കി കൃത്രിമ ടർഫിലേക്ക് മാറിയതിന് ശേഷമുള്ള ഓസ്ട്രേലിയയ്ക്ക് എതിരായ ഇന്ത്യയുടെ ആദ്യ ജയം.

ക്വാർട്ടർ ഫിക്സ്ചർ

ഇന്ത്യ Vs ബ്രിട്ടൻ

ജർമ്മനി Vs അർജന്റീന

സ്പെയ്ൻ Vs ബെൽജിയം

ഓസ്ട്രേലിയ Vs ഹോളണ്ട്.

ക്വാർട്ടറിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിയിൽ ജർമ്മനിയോ അർജന്റീനയോ ആയിരിക്കും എതിരാളികൾ.