karkidaka-vavu

കർക്കടക വാവ് ദിവസം നാം ചെയ്യുന്ന കർമ്മങ്ങളിൽ പിതൃക്കൾ സന്തുഷ്‌ടരാണെങ്കിൽ ചില ലക്ഷണങ്ങൾ കാണാൻ കഴിയും.കാക്കയ‌്ക്ക് ആഹാരം നൽകുമ്പോൾ അവ അത് കഴിക്കുന്നതിലൂടെ പിതൃക്കളുടെ അനുഹ്രഹം ഉണ്ടാകും എന്നാണ് വിശ്വാസം. ജീവിതത്തിൽ ധനം വന്നു ചേരുന്നതിന് ഇത് സഹായിക്കും.

പശുവും കാക്കയും- പശുവിനെയും കാക്കയെയും ഒരുമിച്ച് കാണുന്നത് കർക്കടക വാവ് ദിവസം ശുഭസൂചനയാണ്. പിന്മുറക്കാരുടെ പ്രവർത്തിയിൽ പിതൃക്കൾ സന്തുഷ്‌ടരാണ് എന്നാണ് ഇതിനർത്ഥം. പശുവിന് പുറത്ത് കാക്ക വന്നിരിക്കുന്നതും ശുഭചൂസചയാണ്.

ബലിക്കാക്ക വീടിന് മുകളിൽ ഇരുന്നാൽ- ബലിക്കാക്ക വീടിന് മുകളിൽ ഇരുന്നാൽ ശുഭസൂചനയാണ്.

തോളിൽ കാക്ക വന്നിരുന്നാൽ- അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്നതാണിത്. കർമ്മം ചെയ‌്തതിനു ശേഷം അത് ചെയ‌്തയാളുടെ തോളിൽ കാക്ക വന്നിരുന്നാൽ അതിവിശേഷമാണ്. പിതൃപ്രീതി ലഭിച്ചതിന്റെ ലക്ഷണമാണിത്.