s

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തയ്യൽ മെഷീൻ യൂണിറ്റുകൾ വിതരണം ചെയ്തു. തെള്ളകം ചൈതന്യയിൽ നടന്ന ചടങ്ങിൽ ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, കോ-ഓർഡിനേറ്റർമാരായ മേഴ്‌സി സ്റ്റീഫൻ, ബിജി ജോസ്, ലിജോ സാജു എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട 20 ഗുണഭോക്താക്കൾക്കായി സിംഗർ കമ്പനിയുടെ തയ്യൽ മെഷീൻ യൂണിറ്റുകളാണ് ലഭ്യമാക്കിയത്.