w

ലക്ഷ്യ സെന്നിന് ക്വാർട്ടർ ഫൈനലിൽ എതിരാളി വിക്ടർ അക്സൽസൻ

ലവ്‌ലിന ബോക്സിംഗ് ക്വാർട്ടറിൽ എതിരാളി ​ ​ലി​ ​ക്വി​യാ​ൻ

പാരീസ് : ഇന്ന് ബാഡ്മിന്റൺ സെമി ഫൈനലിന് ഇറങ്ങുന്ന ഇന്ത്യൻ പുരുഷ താരം ലക്ഷ്യ സെന്നിനും ബോക്സിംഗിൽ ക്വാർട്ടർ ഫൈനലിന് ഇറങ്ങുന്ന വനിതാ താരം ലവ്‌ലിന ബോർഗോഹെയ്‌നിനും ജയിച്ചാൽ മെഡലുറപ്പാകും. എന്നാൽ അതിലേക്കുള്ള വെല്ലുവിളി വലുതാണ്. റാങ്കിലും ഫോമിലും തങ്ങളേക്കാൾ മുന്നിലുള്ള താരങ്ങളെയാണ് ഇരുവരും നേരിടേണ്ടത്.

ബാഡ്മിന്റണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി ചരിത്രം കുറിച്ച ലക്ഷ്യ അവസാന രണ്ടിൽ ഒരാളാകാൻ നേരിടേണ്ടത് ലോക രണ്ടാം നമ്പർ താരവും നിലവിലെ ഒളിമ്പിക് ചാമ്പ്യനുമായ ഡെന്മാർക്കുകാരൻ വിക്ടർ അക്സൽസനെയാണ്. 2016 റിയോ ഒളിമ്പിക്സിലെ വെങ്കല ജേതാവും നിലലവിലേത് ഉൾപ്പടെ രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിലെ ജേതാവുമാണ് അക്സൽസൻ. ഇതുവരെ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിൽ നാലിലും ജയിച്ചത് അക്സൽസനാണ്. 2022 മാർച്ചിലെ ജർമ്മൻ ഓപ്പണിൽ മാത്രമാണ് ലക്ഷ്യയ്ക്ക് ജയിക്കാനായത്. കഴിഞ്ഞ മേയിൽ സിംഗപ്പൂർ ഓപ്പണിൽ ഇരുവരും നേർക്ക് നേർ വന്നപ്പോൾ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് ഡെന്മാർക്ക് താരം ജയിക്കുകയായിരുന്നു.

സെമിയിൽ ജയിച്ചാൽ ലക്ഷ്യയ്ക്ക് സ്വർണമോ വെള്ളിയോ ഉറപ്പാകും. സെമിയിൽ തോറ്റാൽ വെങ്കലമെഡലിനായുള്ള മത്സരത്തിനിറങ്ങേണ്ടിവരും. പ്രീ ക്വാർട്ടറിൽ മലയാളി താരം എച്ച്.എസ് പ്രണോയ്‌യെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് ലക്ഷ്യ ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ ചൈനീസ് തായ്‌പേയ് താരം ചൗ ടിയെൻ ചെന്നിനെ 2-1ന് തോൽപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് ലക്ഷ്യയും അക്സൽസനും തമ്മിലുള്ള പോരാട്ടം.

ടോ​ക്യോ​ ​ഒ​ളി​മ്പി​ക്സി​ലെ​ ​വ​നി​താ​ ​ബോ​ക്സിം​ഗ് ​വെ​ങ്ക​ല​മെ​ഡ​ൽ​ ​ജേ​താ​വ് ​ല​വ്‌​ലിന​ ​ബോ​ർ​ഗോ​ഹെ​യ്ന് ​ഈ​ ​ഒ​ളി​മ്പി​ക്സി​ലും​ ​ഒ​രു​ ​മെ​ഡ​ൽ​ ​ഉ​റ​പ്പി​ക്കാ​ൻ​ ​ഒ​രൊ​റ്റ​ ​മ​ത്സ​രം​ ​കൂ​ടി​ ​ജ​യി​ച്ചാ​ൽ​ ​മ​തി.​ ​പ​ക്ഷേ​ ​അ​തത്ര എളുപ്പമല്ല, ​കാ​ര​ണം​ ​ല​വ്‌​ലി​ന​ ​ 75​ ​കി​ലോ​ ​വി​ഭാ​ഗം ക്വാർട്ടറിൽ​ ​നേ​രി​ടേ​ണ്ട​ത് ​ടോ​പ് ​സീ​ഡ് ​ചൈ​നീ​സ് ​താ​രം​ ​ലി​ ​ക്വി​യാ​നെ​യാ​ണ്. ​ ​ ​പ്രീ​ ​ക്വാ​ർ​ട്ട​ർ​ ​മ​ത്സ​ര​ത്തി​ൽ​ ​മു​ൻ​ ​ലോ​ക​ ​ജൂ​നി​യ​ർ​ ​ചാ​മ്പ്യ​ൻ​ ​സ്വീ​ഡ​ന്റെ​ ​സു​ന്നി​വ​ ​ഹോ​ഫ്സ്റ്റാ​ഡി​നെ​യാ​ണ് 5​-0​ത്തി​ന് ​ല​വ്‌​ലി​ന​ ​തോ​ൽ​പ്പി​ച്ച​ത്.​ ​
ബോ​ക്സിം​ഗി​ൽ​ ​ക്വാ​ർ​ട്ട​ർ​ ​ജ​യി​ച്ച് ​സെ​മി​യി​ലെ​ത്തി​യാ​ൽ​ ​മെ​ഡ​ൽ​ ​ഉ​റ​പ്പാ​കും.​ ​സെ​മി​യി​ൽ​ ​തോ​ൽ​ക്കു​ന്ന​വ​ർ​ക്ക് ​വെ​ങ്ക​ല​ങ്ങ​ളാ​ണ് ​ന​ൽ​കു​ക.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ ​ല​വ്‌​ലി​ന​ ​സെ​മി​യി​ലെ​ത്തി​യാ​ണ് ​വെ​ങ്ക​ലം​ ​നേ​ടി​യ​ത്.​ ​എ​ന്നാ​ൽ​ ​ഇ​ത്ത​വ​ണ​ ​ക്വാ​ർ​ട്ട​റി​ൽ​ ​കീ​ഴ​ട​ക്കാ​നു​ള്ള​ത് ​ചി​ല്ല​റ​ക്കാ​രി​യെ​യ​ല്ല.​ ​ലി​ ​ക്വി​യാ​ൻ​ ​ര​ണ്ട് ​ഒ​ളി​മ്പി​ക്സു​ക​ളി​ലെ​യും​ ​മൂ​ന്ന് ​ലോ​ക​ ​ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലെ​യും​ ​ക​ഴി​ഞ്ഞ​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ലെ​യും​ ​സ്വ​ർ​ണ​മെ​ഡ​ൽ​ ​ജേ​താ​വാ​ണ്.​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സ് ​ഫൈ​ന​ലി​ൽ​ ​ക്വി​യാ​ൻ​ ​ല​വ്‌​ലി​ന​യെ​യാ​ണ് ​തോ​ൽ​പ്പി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​ജൂ​ണി​ൽ​ ​ന​ട​ന്ന​ ​ഗ്രാ​ൻ​പ്രീ​ ​മ​ത്സ​ര​ത്തി​ലും​ ​ല​വ്‌​ലി​ന​ ​ചൈ​നീ​സ് ​താ​ര​ത്തോ​ട് ​തോ​റ്റി​രു​ന്നു.ക്വാ​ർ​ട്ട​ർ​ ​ക​ട​ക്ക​ണ​മെ​ങ്കി​ൽ​ ​ല​വ്‌​ലി​ന​യ്ക്ക് ​ചി​ല്ല​റ​ ​ഇ​ടി​യൊ​ന്നും​ ​പോ​രാ​തെ​വ​രു​മെ​ന്ന് ​സാ​രം.
ഇന്ന് ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​മൂ​ന്നു​മ​ണി​ക്കാ​ണ് ​ല​വ്‌​ലി​ന​യു​ടെ​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ൽ.