തിരുവനന്തപുരം: മാലിന്യനിർമ്മാർജനത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാമത്സരം നടത്തും. 18ന് എസ്.എം.വി സ്‌കൂളിൽ ജൂനിയർ (5,6,7), സീനിയർ (8,9,10) വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്കായാണ് മത്സരം. രാവിലെ 9ന് സ്‌കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചനയ്ക്കാവശ്യമുള്ള സാമഗ്രികളും സഹിതം എത്തണം. ഡ്രോയിംഗ് പേപ്പർ നൽകും.താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ : 8547971483.