വിതുര: പ്രതികൂല കാലാവസ്ഥയെ തുടർന്ന് മൂന്നുദിവസമായി അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇന്നുമുതൽ തുറന്നു പ്രവർത്തിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. പൊന്മുടിക്കൊപ്പം അടച്ച കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും ഇന്ന് രാവിലെ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും.