വേഗരാജാവിനെ ഇന്നറിയാം

പാരീസ് ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ താരത്തെ ഇന്ന് രാത്രി അറിയാം. സ്റ്റേഡ് ഡി ഫ്രാൻസിലെ ട്രാക്കിനെ തീപിടിപ്പിക്കുന്ന പുരുഷൻമാരുടെ 100 മീറ്റർ ഫൈനൽ പോരാട്ടം ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.20 ന് തുടങ്ങും. നിലവിലെ ഒളിമ്പിക്സ് ചാമ്പ്യൻ ഇറ്റലിയുടെ മാർഷെൽ ജേക്കബ്‌സ്,വെള്ളി നേട്ടക്കാരൻ യു.എസിന്റെ ഫ്രെഡ് കെറി, വെങ്കലം നേടിയ കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സെ, യു.എസിന്റെ നോഹ ലൈൽസ് എന്നീ പ്രമുഖരെല്ലാം സെമിയിൽ എത്തിയിട്ടുണ്ട്. യു.എസ് താരങ്ങളായ കെറിയും കെന്നി ബെഡ്നെരാക്കും കുറിച്ച 9.97സെക്കൻഡാണ് ഹീറ്റ്‌സിലെ മകച്ച സമയം. ടെന്നിസിൽ നൊവാക്ക് ജോക്കോവിച്ചും കാർലോസ് അൽകാരാസും തമ്മിലുള്ള പുരുഷ സിംഗിൾസ് ഫൈനൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 4 മുതലാണ്.

ഷൂട്ടിംഗ്

12 .30 pm - പുരുഷൻമാരുടെ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ യോഗ്യതാ റൗണ്ട് -വിജയ്‌വീർ സിധു,അനീഷ് ഭൻവാല

​​​​​​1 pm - വനിതകളുടെ സ്‌കീറ്റ് യോഗ്യതാ റൗണ്ട് - റെയിസ് ധില്ലോൺ, മഹേശ്വരി ചൗഹാൻ

(രാത്രി 7നാണ ്ഈ ഇനത്തിന്റെ ഫൈനൽ)

ഹോക്കി

​​​​​​1.30 pm - ഹോക്കി ക്വാർട്ടർ - ഗ്രേറ്റ് ബ്രിട്ടനെതിരെ

അത്‌ലറ്റിക്സ്

​​​​​​1.35 pm- വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് റൗണ്ട് 1 -പാരുൾ ചൗധരി

​​​​​​2.30 pm -പുരുഷൻമാരുടെ ലോംഗ് ജമ്പ് യോഗ്യതാ റൗണ്ട് - ജസ്വിൻ ആൾഡ്രിൻ

ബോക്സിംഗ്

3.02 pm - വനിതകളുടെ 75കി.ഗ്രാം ക്വാർട്ടർ - ലവ്‌ലിന ബോർഗൊഹെയ്ൻ

ബാഡ്മിന്റൺ

3.30 pm -പുരുഷ സിംഗിൾസ് സെമി ഫൈനൽ- ലക്ഷ്യ സെൻ

സെ‌യ്‌ലിംഗ്

3.35 pm, 6.05 pm, - വിഷ്ണു ശരവണൻ,നേത്ര കുമനൻ