mohanlal

വയനാട് : ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ മുണ്ടക്കൈയിലും ചൂരൽമലയിലും സാന്ത്വനവുമായി മോഹൻലാൽ ഇന്ന് എത്തിയിരുന്നു. ര​ക്ഷാ​ദൗ​ത്യ​ത്തി​ന് ​ആ​ദ്യം​ ​എ​ത്തി​യ​ ​ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി​ 122​ ​ഇ​ൻ​ഫ​ൻ​ട്രി​ ​ബ​റ്റാ​ലി​യ​ന്റെ​ ​ല​ഫ്റ്റ​ന​ന്റ് ​കേ​ണ​ലാ​ണ് ​മോ​ഹ​ൻ​ലാ​ൽ.​ സൈനിക യൂണിഫോമിലാണ് മോഹൻലാൽ എത്തിയത്. ചൂ​ര​ൽ​മ​ല​യി​ലും​ ​സേ​ന​ ​നി​ർ​മ്മി​ച്ച​ ​ബെ​യ്‌​ലി​ ​പാ​ലം​ ​ക​ട​ന്ന് ​മു​ണ്ട​ക്കൈ​യി​ലും.​ ​ത​ക​ർ​ന്ന​ ​വീ​ടു​ക​ൾ​ക്ക​രി​കി​ലൂ​ടെ​ ​ദു​ഷ്‌​ക​ര​മാ​യ​ ​വ​ഴി​ക​ൾ​ ​താ​ണ്ടി​ ​ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ​ ​പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ​ ​പു​ഞ്ചി​രി​മ​ട്ട​ത്തും​ ​പോ​യി.​ ​തി​രി​കെ​ ​ചൂ​ര​ൽ​മ​ല​യി​ലെ​ത്തി​യ​ ​ലാ​ൽ​ ​സൈ​നി​ക​രെ​ ​അ​ഭി​ന​ന്ദി​ക്കുകയും ചെയ്തു.

സന്ദർശനത്തിന് ശേഷം അദ്ദേഹം സോഷ്യൽ മീഡിയയിലും കുറിപ്പ് പങ്കുവച്ചു. വയനാട്ടിലെ തകർച്ച ആഴത്തിലുള്ള മുറിവാണ്. അതുണങ്ങാൻ സമയമെടുക്കും. നഷ്ടപ്പെട്ട ഓരോ വീടും തടസപ്പെട്ട ജീവിതവും വ്യക്തിപരമായ ദുരന്തമാണ്. ഡോർഫ്-കെറ്റൽ കെമിക്കൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ പിന്തുണയോടെ വിശ്വശാന്തി ഫൗണ്ടേഷൻ അടിയന്തര ദുരിതാശ്വാസത്തിനും പുനർനിർമ്മാണ ശ്രമങ്ങൾക്കുമായി 3 കോടി രൂപ നൽകും. ഞങ്ങളുടെ പ്രതിബദ്ധതകളിലൊന്നാണ് മുണ്ടക്കൈയിലെ എൽ.പി സ്കൂളിൻ്റെ പുനർനിർമാണം. ഞാൻ കൂടി അംഗമായ 122ടിഎ മദ്രാസ് ബറ്റാലിയനിലെ സൈനികരുടെയും മറ്റ് രക്ഷാപ്രവർത്തകരുടെയും ധീരമായ പ്രയത്‌നങ്ങൾക്ക് സാക്ഷ്യം വഹിച്ചത് വലിയ അനുഭവമായിരുന്നു. അവരുടെ നിസ്വാർത്ഥമായ സമർപ്പണവും സഹിഷ്ണുതയോടെ തകരാതെ പിടിച്ചുനിന്ന സമൂഹവും പ്രതീക്ഷ നൽകുന്നു. ഒരുമിച്ച്, ഞങ്ങൾ പുനർനിർമ്മിക്കും,​ മുറിവുണക്കും,​ പൂർവാധികം ശക്തിയോടെ തിരിച്ചുവരും,​ മോഹൻലാൽ കുറിച്ചു.