ആസിഫ് അലി നായകനായി നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ആഭ്യന്തര കുറ്റവാളി ഇന്ന് തൃശ്ശൂരിൽ ചിത്രീകരണം ആരംഭിക്കും. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ നായിക പുതുമുഖമായിരിക്കും. ഇടുക്കിയിലും ചിത്രീകരണം ഉണ്ടാവും.ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതം ബിജിബാൽ.
നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് നിർമ്മാണം. ബേസിൽ ജോസഫ് നായകനായ കഠിനകഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിനുശേഷം നൈസാം സലാം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് അതേസമയം നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്ത ലെവൽ ക്രോസ് ആണ് ആസിഫ് അലി നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം.