astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഓഗസ്റ്റ് 5 - 1199 കർക്കടകം 21 തിങ്കളാഴ്ച. ( പകൽ 3 മണി 21 മിനിറ്റ് 1 സെക്കന്റ് വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം )

അശ്വതി: വിദ്യാപരമായ മുന്നേറ്റം, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, യാത്രാഗുണം.

ഭരണി: പുതിയ അവസരങ്ങള്‍, കീര്‍ത്തി, പദവി എന്നിവ ലഭിക്കും, ഇഷ്ട ഭക്ഷണ ലബ്ധി.

കാര്‍ത്തിക: ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം.

രോഹിണി: ദൂരയാത്രാക്ലേശം, നിര്‍ണ്ണായക നിമിഷങ്ങളിലും ആത്മനിയന്ത്രണം പാലിക്കണം.

മകയിരം: ശാരീരികമായി ബുദ്ധിമുട്ടുകള്‍, ദാമ്പത്യസുഖക്കുറവ്, സഹോദരരുമായി കലഹം.

തിരുവാതിര: തൊഴില്‍ രംഗത്ത് അപവാദം, യാത്രകളില്‍ അപകട സാദ്ധ്യത, ധനനഷ്ടം.

പുണര്‍തം: ശിക്ഷണ നടപടികള്‍ക്ക് വിധേയനാകും, അശുഭ കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും.

പൂയം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം.

ആയില്യം: തൊഴില്‍ ലാഭം, ധനാഗമ മാര്‍ഗങ്ങള്‍ക്ക് പുതിയ വഴികള്‍ തുറന്ന് കിട്ടും.

മകം: ജോലിസ്ഥിരമാകും, പ്രശസ്തിയും വിജയവും, ബിസിനസില്‍ നേട്ടം.

പൂരം: സാമ്പത്തിക നേട്ടം, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും.

ഉത്രം: ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ഉല്ലാസകരമായ അനുഭവങ്ങള്‍.

അത്തം: ജീവിതത്തിൽ പുരോഗതി, യാത്രാഗുണം, ആപത്തുകളില്‍ നിന്നും രക്ഷ.

ചിത്തിര: ആരോഗ്യസ്ഥിതി തൃപ്തികരം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാദ്ധ്യതകൾ തെളിയും, ശിക്ഷണ നടപടികള്‍ ഒഴിഞ്ഞ് പോകും.

ചോതി: കുടുംബത്തിലുണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും, ധനവരവ് വര്‍ദ്ധിക്കും, ജോലിമാറ്റം, കുടുംബസുഖം.

വിശാഖം: തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ പെടാതെ നോക്കണം, ഏതിര്‍പ്പുകള്‍ ഉണ്ടാകും.

അനിഴം: തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും, നിദ്രാസുഖം.

കേട്ട: പൊതുജന പിന്തുണ കുറയും, കള്ളന്മാരെ കോണ്ടുള്ള ഉപദ്രവം, ക്ഷമയില്ലായ്മ, ആരോഗ്യപ്രശനങ്ങള്‍.

മൂലം: പ്രവൃത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, അശുഭ വാര്‍ത്തകള്‍ ശ്രവിക്കും, പരാജയ ഭീതി.

പൂരാടം: അപകടങ്ങള്‍, പരാശ്രയത്വം, ആത്മീയത കുറയും, കടബാദ്ധ്യതകള്‍ മുഖനെ ദുരിതങ്ങള്‍ വര്‍ദ്ധിക്കും.

ഉത്രാടം: ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും.

തിരുവോണം: പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, യാത്രയില്‍ നേട്ടം.

അവിട്ടം: സഹോദര ഗുണം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം.

ചതയം: ഗൃഹം മോടിപിടിപ്പിക്കുന്നതിനോ അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ കുറയും.

പൂരുരുട്ടാതി: എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങള്‍, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

ഉത്തൃട്ടാതി: കുടുംബസുഖം, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും.

രേവതി: യാത്രയില്‍ നേട്ടം. കുടുംബസുഖം, ഉപരിപഠനത്തിന് അനുകൂലമായ സമയം.