kpreji
കെ.പി. റെജി

തൃശൂർ: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റായി കെ.പി. റെജി (മാധ്യമം), ജനറൽ സെക്രട്ടറിയായി സുരേഷ് എടപ്പാൾ (ജനയുഗം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന വോട്ടെണ്ണലിന് വരണാധികാരിയായ ഇ.എസ്. സുഭാഷ് നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെണ്ണൽ രാത്രി വൈകിയും തുടരുകയാണ്.