appam

രാവിലെ ഉണരുമ്പോൾ തന്നെ നാം ആദ്യം ആലോചിക്കുന്നത് ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചാണ്. ദോശ, പുട്ട്, ഇഡ്ഡലി എന്നിവ കഴിച്ച് മടുത്തോ? എന്നാൽ ഒരു സ്പെഷ്യൽ റവ അപ്പം തയ്യാറാക്കിയാലോ. വളരെ വേഗത്തിൽ ഉണ്ടാക്കുകയും ചെയ്യാം.

ചേരുവകൾ

വറുത്ത റവ - ഒന്നരക്കപ്പ്

തേങ്ങ ചിരകിയത് - അരക്കപ്പ്

ഉപ്പ് - പാകത്തിന്

പഞ്ചസാര - ഒന്നര സ്പൂൺ

ഗോതമ്പ് പൊടി - മൂന്ന് ടേബിൾ സ്പൂൺ

ചെറിയ ഉള്ളി - ഒരെണ്ണം

യീസ്റ്റ് - അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം വറുത്ത റവയിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് യോജിപ്പിക്കുക. ഇത് മിക്സിയിൽ നല്ലപോലെ അടിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും യീസ്റ്റും ചേർത്ത് നല്ലപോലെ ഇളക്കണം. ശേഷം ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞിടണം. ഉള്ളി ഇഷ്ടമല്ലാത്തവർ അത് ചേർക്കേണ്ടതില്ല.

ഈ മാവിലേക്ക് ഗോതമ്പ് പാെടി കൂടി ചേർത്ത് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് കട്ടകളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാവ് ഒന്നുകൂടി അരച്ചെടുക്കണം. അരമണിക്കൂറിന് ശേഷം പാൻ അടുപ്പിൽ വച്ച് ദോശ കണക്കിന് ചുട്ടെടുക്കാവുന്നതാണ്. അപ്പോൾ നല്ല സോഫ്റ്റ് റവ അപ്പം തയ്യാർ.