അനൂപ് മേനോൻ നായകനായി രതീഷ് ശേഖർ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചെയ്യുന്ന ചെക്ക് മേറ്റ് ആഗസ്റ്റ് 8ന് തിയേറ്ററിൽ. പൂർണമായും ന്യൂയോർക്കിൽ ചിത്രീകരിച്ച ചെക്ക് മേറ്റ് മൈൻഡ് ഗെയിം ത്രില്ലറായിരിക്കും. ഫോർമൽ വേഷത്തിൽ വേറിട്ട ലുക്കിലാണ് ചിത്രത്തിൽ അനൂപ് മേനോൻ എത്തുന്നതെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. ചെസിലെ കരുക്കൾ പോലെ മാറി മറിയുന്ന മനുഷ്യ മനസിലെ സങ്കീർണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതി . ലാൽ, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ എന്നിവരാണ് മറ്ര് താരങ്ങൾ. ഗാനരചന: ബി.കെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, വിതരണം: സീഡ് എന്റർടെയ്ൻമെന്റ്സ് യു.എസ്എ, പി.ആർ.ഒ: പി ശിവപ്രസാദ്.