വീട്. അലമാര, വാഹനം, ലോക്കർ എന്നിവ പൂട്ടി സൂക്ഷിക്കാറാണ് പതിവ്. അതിനാൽ തന്നെ എല്ലാ വീട്ടിലും താക്കോലുകൾ കാണാറുണ്ട്. സാധാരണയായി താക്കോലുകൾ വേഗം എടുക്കാൻ പറ്റുന്ന രീതിയിലാണ് പലരും സൂക്ഷിക്കുന്നത്. എന്നാൽ വാസ്തുശാസ്ത്രത്തിൽ വീട്ടിലെ താക്കോൽ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയുന്നുണ്ട്.
വീട്ടിൽ സൂക്ഷിക്കുന്ന താക്കോലുകളിൽ പോസിറ്റീവ് - നെഗറ്റീവ് എനർജി ഉണ്ടെന്ന് വിശ്വസിക്കുന്നു. കണ്ടയിടത്ത് താക്കോൽ സൂക്ഷിക്കരുതെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നുണ്ട്. വാസ്തുശാസ്ത്രപ്രകാരം താക്കോൽ എവിടെ വയ്ക്കരുതെന്നും ഏത് ദിശയിൽ വയ്ക്കണമെന്നും നോക്കാം.
പൂജാമുറി
ഒരിക്കലും പൂജാമുറിൽ താക്കോൽ സൂക്ഷിക്കരുത്. തുരുമ്പെടുത്തതോ ചീത്തയായതോ ആയ താക്കോലുകൾ പൂജാമുറിയിൽ വയ്ക്കുന്നത് നെഗറ്റീവ് എനർജി നിറയ്ക്കുന്നു.
അടുക്കള
വീട്ടിലെ അടുക്കളയിൽ ഒരിക്കലും താക്കോൽ സൂക്ഷിക്കരുത്. വീട്ടിലെ അടുക്കള മുഴുവൻ കുടുംബത്തിന്റെയും പുരോഗതിയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനാൽ തന്നെ താക്കോൽ അടുക്കളയിൽ വയ്ക്കരുത്.
ലോബി
വാസ്തുശാസ്ത്രപ്രകാരം താക്കോൽ ലോബിയിലെ പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കുന്നതാണ് നല്ലത്. മരം കൊണ്ട് നിർമ്മിച്ച സ്റ്റാൻഡിൽ താക്കോൽ സൂക്ഷിക്കാൻ ശ്രമിക്കുക. കിഴക്ക് മൂലയിൽ സൂക്ഷിക്കുന്നതും നല്ല ഫലങ്ങൾ നൽകും.
ഉപയോഗശൂന്യമായ താക്കോൽ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്. അങ്ങനെയുള്ള താക്കോൽ ഉണ്ടെങ്കിൽ ഉടൻ തന്നെ അവ നീക്കം ചെയ്യുക. കാരണം ഇത് പണനഷ്ടത്തിന് കാരണമാകും. തുരുമ്പെടുത്തതോ പൊട്ടിയതോ ആയ പൂട്ടുകളും താക്കോലുകളും ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്.