anil-kumar

ആര്യനാട്: കരമനയാറ്റിൽ കുളിക്കാനിറങ്ങി മുങ്ങിമരിച്ച പൊലീസ് ഡ്രൈവറുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവർ ആര്യനാട് കോട്ടയ്‌ക്കകം പൊട്ടൻചിറ ശ്രീനിവാസിൽ അനിൽകുമാർ (50), മകൻ അമൽ (13), അനിൽകുമാറിന്റെ സഹോദരൻ സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി കഴക്കൂട്ടം കുളത്തൂർ വൈകുണ്ഠം വീട്ടിൽ സുനിൽ കുമാറിന്റെ മകൻ അദ്വൈത് (22), സഹോദരി നിയമസഭ ജീവനക്കാരി കുളത്തൂർ കിഴക്കുംകര കൈലാസം വീട്ടിൽ ശ്രീപ്രിയയുടെ മകൻ ആനന്ദ് (25 ) എന്നിവരാണ് മരിച്ചത്.

karamanayar-accident

വൈകിട്ട് മൂന്നരയോടെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മൃതദേഹങ്ങൾ ആര്യനാട് കോട്ടയ്ക്കകം പൊട്ടച്ചിറ വീട്ടിൽ പൊതുദർശനത്തിന് വച്ചതിനുശേഷമായിരുന്നു സംസ്‌കാരം. ചടങ്ങിൽ പൊലീസ് ഉദ്യോഗസ്ഥരും അമലിന്റെ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.

ഇന്നലെ വൈകിട്ട് നാലരയോടെ മൂന്നാറ്റുമുക്കിന് സമീപം വരിപ്പാറ കടവിലായിരുന്നു അപകടമുണ്ടായത്. പേപ്പാറ ഡാമിന്റെ ഷട്ടർ തുറന്നിരുന്നതിനാൽ ഒഴുക്ക് കൂടുതലായിരുന്നു. കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ആനന്ദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെയാണ് മറ്റുള്ളവരും അപകടത്തിൽപെട്ടത്. നീന്തി രക്ഷപ്പെട്ടവർ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നെടുമങ്ങാട് നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു.

karamanayar-accident

ഇന്നലെ രാവിലെ 11ന് സുനിൽകുമാറും ശ്രീപ്രിയയും മക്കളുമായി അനിൽകുമാറിന്റെ ആര്യനാട്ടെ വീട്ടിൽ എത്തിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഒരു കിലോമീറ്റർ അകലെ പറണ്ടോട് മൂന്നാറ്റുമുക്കിന് സമീപം അനിൽകുമാറിന്റെ കൃഷിയിടത്തിൽ വളമിടാനായി പോ

യി. തുടർന്നാണ് വരിപ്പാറ കടവിൽ കുളിക്കാനിറങ്ങിയത്.

അമൽ നെടുമങ്ങാട് അമൃതകൈരളി വിദ്യാലയത്തിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയാണ്. ആനന്ദ് ബാങ്ക് ജോലിക്കുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. എൽ.എൽ.ബി വിദ്യാർത്ഥിയാണ് അദ്വൈത്. സരിതയാണ് അനിൽകുമാറിന്റെ ഭാര്യ. അദ്വൈതിന്റെ അമ്മ: മിനി (സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്), സഹോദരി അഭിരാമി. ചെന്നൈ എയർപോർട്ട് ജീവനക്കാരനായ സനലാണ് ആനന്ദിന്റെ പിതാവ്. സഹോദരൻ അരവിന്ദ്.