credit-cards
പ്രതീകാത്മക ചിത്രം

ക്രെഡിറ്റ് കാര്‍ഡ്, വളരെ സൂക്ഷിച്ച് ഉപയോഗിച്ചാല്‍ ക്രെഡിറ്റ് സ്‌കോര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഗുണകരമാണ്. എന്നാല്‍ നിയന്ത്രണമില്ലാതെ ഉപയോഗിച്ചാല്‍ സാമ്പത്തിക ബാദ്ധ്യതയായിരിക്കും ഫലം. ചുരുക്കിപ്പറഞ്ഞാല്‍ ഇരുതല മൂര്‍ച്ചയുള്ള ഒരു വാളാണ് ക്രെഡിറ്റ് കാര്‍ഡുകള്‍. ഇപ്പോഴിതാ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ബില്‍ പേമെന്റ് ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് വിവിധ ബാങ്കുകള്‍. ഓഗസ്റ്റ് മാസം മുതല്‍ ഈ മാറ്റങ്ങള്‍ നിലവില്‍വരികയും ചെയ്തു.

ചില ബാങ്കുകള്‍ മിനിമം ഡ്യൂ തുക ഉയര്‍ത്തിയപ്പോള്‍ മറ്റ് ചില ബാങ്കുകള്‍ പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനും വര്‍ദ്ധിപ്പിക്കാനും തുടങ്ങിയട്ടുണ്ട്. ഉപയോക്താക്കളെ സംബന്ധിച്ച് അത്ര ശുഭകരമല്ല കാര്യങ്ങള്‍. റെന്റ് ചാര്‍ജ്, യൂട്ടിലിറ്റി ട്രാന്‍സാക്ഷന്‍ ചാര്‍ജ്, ഫ്യുവല്‍ ട്രാന്‍സാക്ഷന്‍ ചാര്‍ജ് എന്നിങ്ങനെ വിവിധ ഇടപാടുകളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് മാറ്റം വരുത്തി. തേഡ് പാര്‍ട്ടി ആപ്പ് ഉപയോഗിച്ചുള്ള റെന്റ് ഇടപാടുകള്‍ക്ക് ഒരു ശതമാനം ഫീസ് ഈടാക്കാനും തീരുമാനിച്ചു.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കാര്‍ഡ് ഉപയോഗിച്ചുള്ള ഫ്യുവല്‍ ട്രാന്‍സാക്ഷന്‍ 15000 രൂപയ്ക്ക് മുകളില്‍ ആണെങ്കില്‍ അതിന് ഒരു ശതമാനം ഫീസ് നല്‍കേണ്ടതായി വരും. ലേറ്റ് പെമെന്റ് ഫീസ് 100 രൂപയില്‍ നിന്ന് 300 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. ചില ബാങ്കുകള്‍ മിനിമം ഡ്യൂ തുക കുറച്ചിട്ടുണ്ടെങ്കിലും ഇത് ബാക്കി വരുന്ന തുകയുടെ പലിശ വര്‍ദ്ധിക്കുന്നതിന് കാരണമാകും. ഉദാഹരണത്തിന് ഒരു ലക്ഷം രൂപയ്ക്ക് മിനിമം ഡ്യൂ തുക 5000 ആയിരുന്നത് 2000 ആക്കി ചുരുക്കിയിട്ടുണ്ട്.

കുറഞ്ഞ ഡ്യൂ തുക അടയ്ക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതിരിക്കാന്‍ സഹായിക്കുമെങ്കിലും ബാക്കി വരുന്ന തുകയ്ക്ക് ഇടപാട് ദിവസം മുതലുള്ള പലിശ ഈടാക്കുമെന്നത് ഉപയോക്താവിന് വലിയ ബാദ്ധ്യത സൃഷ്ടിക്കുന്നതിന് കാരണമാകും. മുന്‍ മാസത്തെ ബില്ലില്‍ അടയ്ക്കാത്ത തുകയുണ്ടെങ്കില്‍ തൊട്ടടുത്തവര്‍ക്ക് മാസം പലിശ രഹിത കാലയളവ് ലഭിക്കില്ല. അതായത് ഇടപാട് ദിവസം മുതല്‍ പലിശ ഈടാക്കി തുടങ്ങും. ഇതിലൂടെ ബാങ്കുകളുടെ വരുമാനം ഉയരുകയും ചെയ്യും.