apple-stock

കൊച്ചി: മാന്ദ്യ ഭീതിയിൽ തുടർച്ചയായ രണ്ടാം ദിവസവും വാൾ സ്ട്രീറ്റ് കനത്ത തിരിച്ചടി നേരിടുന്നു. ഇന്നലെ വ്യാപാരത്തിന്റെ തുടക്കം മുതൽ മുഖ്യ സൂചികകൾ കനത്ത നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വാറൻ ബഫറ്റ് വലിയ തോതിൽ വില്പന സമ്മർദ്ദം സൃഷ്‌ടിച്ചതോടെ ആപ്പിളിന്റെ ഓഹരികൾ അഞ്ച് ശതമാനം വിലയിടിവ് നേരിട്ടു. പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയയുടെ ഓഹരികളും ആറ് ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.