s

കീവ്: റഷ്യയുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന യുക്രെയ്ന് കൂടുതൽ ആധുധങ്ങൾ നൽകി യുഎസ്. എഫ് 16 വിമാനങ്ങൾ യുക്രെയ്ൻ ഉപയോഗിച്ചു തുടങ്ങിയതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. റഷ്യയുമായി യുദ്ധം ആരംഭിച്ച് 29 മാസങ്ങൾ പിന്നിടുമ്പോഴാണ് അത്യാധുനിക വിമാനം യുഎസ് യുക്രെയ്ന് നൽകുന്നത്. ഏറെനാളായുള്ള യുക്രെയ്ന്റെ ആവശ്യമായിരുന്നു എഫ് 16 വിമാനമെനന്നും അത് രാജ്യത്ത് എത്തിയതിൽ സന്തോഷമുണ്ടെന്നും രാജ്യത്തിനുവേണ്ടി അത് ഉപയോഗിച്ചു തുടങ്ങിയെന്നും സെലൻസ്കി മാദ്ധ്യമങ്ങളോട് പറഞ്ഞു. വിമാനം ലഭിക്കാൻ സഹായിച്ച സഖ്യകക്ഷികളോട് സെലൻസ്കി നന്ദി അറിയിച്ചു. എന്നാൽ എത്ര വിമാനങ്ങളാണ് യുക്രെയ്ന് ലഭിച്ചതെന്ന് വ്യക്തമല്ല.