death
അതുല്യ ഗംഗാധരന്‍

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശിനി അതുല്യ ഗംഗാധരന്‍ (19 വയസ്) ആണ് മരിച്ചത്. പാലക്കാട് ജില്ലയിലെ പുതുക്കോട് സ്വദേശി ഗംഗാധരന്റെ മകളാണ് മരിച്ച അതുല്യ.

ബംഗളൂരുവില്‍ അതുല്യ താമസിക്കുന്ന ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് അതുല്യ മരിച്ച വിവരം പുറത്തറിഞ്ഞത്. ബംഗളൂരുവില്‍ ബിഎസ്‌സി നഴ്‌സിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.

ഹോസ്റ്റലില്‍ അതുല്യക്ക് ഒപ്പം മൂന്ന് സഹപാഠികളും താമസിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ മരണത്തിന് കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണ് നിലവില്‍. അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അതുല്യയുടെ മൃതദേഹം ചൊവ്വാഴ്ചയോടെ പാലക്കാട്ടെ വീട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.