e

ഒൻപതാം തവണയും പോൾവാട്ടിൽ ലോക റെക്കാഡ് തിരുത്തിയ സ്വീഡിഷ് താരം അർമാൻഡോ ഡുപ്ളാന്റിസിന് ഒളിമ്പിക്സ് സ്വർണം

6.25 മീറ്റർ

ഡുപ്ളാന്റിസ് പാരീസിൽ ക്ളിയർ ചെയ്ത ഉയരം

9

ഇത് ഒൻപതാം തവണയാണ് ഡുപ്ളാന്റസ് പോൾവാട്ട് ലോക റെക്കാഡ് തകർക്കുന്നത്. 2020 ഫെബ്രുവരി എട്ടിനാണ് ആദ്യമായി ലോക റെക്കാഡിന് ഉടമയായത്. 6.17 മീറ്ററായിരുന്നു അന്ന് ചാടിയത്. പിന്നീ‌ട് ഓരോ തവണയും സ്വന്തം റെക്കാഡ് തന്നെ തിരുത്തിയെഴുതി ഇപ്പോൾ 6.25 മീറ്ററിലെത്തിയിരിക്കുന്നു.

2

ഡുപ്ളാന്റിസിന്റെ രണ്ടാം ഒളിമ്പിക് സ്വർണമാണിത്. ടോക്യോയിൽ 6.02 മീറ്റർ ചാടിയായിരുന്നു സ്വർണനേട്ടം.

റെക്കാഡ് തിരുത്തൽ ഇങ്ങനെ

6.17 മീറ്റർ - 2020

6.18 മീറ്റർ- 2020

6.19 മീറ്റർ -2022

6.20 മീറ്റർ -2022

6.21മീറ്റർ - 2022

6.22 മീറ്റർ - 2022

6.23 മീറ്റർ - 2023

6.24 മീറ്റർ - 2024

6.25 മീറ്റർ - 2024

പറന്നുകയറിയ ഉയരങ്ങൾ

2015 : ലോക യൂത്ത് ചാമ്പ്യൻ

2016 : ലോക ജൂനിയർ വെങ്കലം

2017 : യൂറോപ്യൻ ജൂനിയർ ചാമ്പ്യൻ

2018 : ലോക ജൂനിയർ ചാമ്പ്യൻ

2018 : യൂറോപ്യൻ ചാമ്പ്യൻ

2019: ലോക ചാമ്പ്യൻഷിപ്പ് വെള്ളി

2021 : ടോക്യോ ഒളിമ്പിക്സ് സ്വർണം

2021 : യൂറോപ്യൻ ഇൻഡോർ ചാമ്പ്യൻ

2022 : ലോക, യൂറോപ്യൻ ചാമ്പ്യൻ

2023 ; ലോക ചാമ്പ്യൻ

2024 : പാരീസ് ഒളിമ്പിക്സ് സ്വർണം.

6

മീറ്റർ ക്ളിയർ ചെയ്തപ്പോൾ തന്നെ ഡുപ്ളാന്റിസ് സ്വർണത്തിലെത്തിയിരുന്നു. പിന്നീട് 6.10 മീറ്റർ ആദ്യ ശ്രമത്തിൽ കടന്നു. അതിന് ശേഷമാണ് റെക്കാഡ് തകർക്കാനുള്ള ഉയരത്തിലേക്ക് ബാർ സെറ്റ് ചെയ്ത് ചാടിയത്. ആദ്യ രണ്ട് ശ്രമങ്ങൾ വിജയിച്ചില്ല. മൂന്നാം ശ്രമം ഫലം കണ്ടു.

5.95 മീറ്റർ ചാടിയ അമേരിക്കയുടെ സാം കെൻഡ്രിക്സിന് വെള്ളിയും 5.90 മീറ്റർ ചാടിയ ഗ്രീസിന്റെ ഇമ്മാനുവോയിൽ കരാലിസിന് വെങ്കലവും ലഭിച്ചു.