ആസിഫ് അലി നായകനായി നവാഗതനായ സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ആഭ്യന്തര കുറ്റവാളി തൃപ്രയാറിൽ ആരംഭിച്ചു. പുതുമുഖം തുളസിയാണ് നായിക. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ,ശ്രീജ ദാസ് എന്നിവരാണ് മറ്ര് താരങ്ങൾ. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ സോബിൻ സോമൻ, ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം- പശ്ചാത്തലസംഗീതം ബിജിബാൽ, ആർട്ട് ഡയറക്ടർ സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: തെസ് ബിജോയ്, പ്രൊജക്ട് ഡിസൈനർ നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്, സൗണ്ട് ഡിസൈൻ ധനുഷ് നയനാർ നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം ആണ് നിർമ്മാണം. പി .ആർ. ഒ പ്രതീഷ് ശേഖർ.