viswasam

വീടിന് ചുറ്റും സസ്യങ്ങൾ വളരുന്നത് വളരെ നല്ലതാണ്. നെഗറ്റീവ് ഊർജത്തെ മാറ്റി പരിസരം മുഴുവൻ പോസിറ്റീവ് ഊർജം നിറയ്‌ക്കാൻ ഇതിന് സാധിക്കും. മാത്രമല്ല, അന്തരീക്ഷത്തിൽ ശുദ്ധവായുവിന്റെ അളവും ഇവ വർദ്ധിപ്പിക്കുന്നു. എല്ലാ ചെടികളും എല്ലാ സ്ഥലത്തും നടാൻ പാടില്ല. എന്നാൽ, ചില ചെടികൾ വീടിന്റെ ഭാഗങ്ങളിൽ വളരുന്നത് വളരെ നല്ലതുമാണ്. ഇത്തരത്തിലുള്ള ചെടികൾ പരിചയപ്പെടാം.

തുളസി

മിക്ക വീടുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് തുളസി. വീട്ടിൽ ശുഭ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്നതിന്റെ സൂചന കൂടിയാണ് ഇവ. പ്രത്യേകിച്ച് വീടിന്റെ പരിസരങ്ങളിലോ കിണറിന്റെ സമീപത്തോ തുളസി തനിയെ വളർന്ന് വരികയാണെങ്കിൽ അത് വളരെ നല്ലതാണ്.

മാവ്

കേരളത്തിൽ മാവ് ഇല്ലാത്ത വീടുകൾ വളരെ കുറവാണ്. ചില വീടുകളിൽ സീസൺ തെറ്റി മാവ് പൂക്കാറുണ്ട്. അത് ആ വീട്ടിൽ വളരെയധികം ശുഭകരമായ ഒരു കാര്യം സംഭവിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. അവിടെയുള്ളവർക്ക് ജോലിപരമായും സാമ്പത്തികമായും ഉയർച്ചകളുണ്ടാകും. മനസമാധാനവും ലഭിക്കുമെന്നാണ് വിശ്വാസം.

തെച്ചി

ഔഷധഗുണം ഏറെയുള്ള ചെടിയാണ് തെച്ചി. ഈ ചെടിയിൽ നിറയെ പൂക്കൾ വരികയാണെങ്കിൽ അത് ശുഭ സൂചനയാണ്. പ്രത്യേകിച്ച് ഇല പോലും കാണാനാകാത്ത വിധത്തിൽ പൂവുകൊണ്ട് മൂടുകയാണെങ്കിൽ അത് വളരെ നല്ലതാണ്.