c

# നാല് മാസത്തിനുള്ളിൽ പിഴ 37ലക്ഷം

ആലപ്പുഴ : ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ജില്ലയിൽ ഈടാക്കിയത്

9.98 ലക്ഷം രൂപയുടെ പിഴ. ഏപ്രിൽ മുതൽ ജൂലായ് വരെ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനം കണ്ടെത്തിയ 174 സ്ഥാപനങ്ങളിൽ നിന്ന് ഉൾപ്പടെയാണ് ഇത്രയും തുക പിഴയായി ഈടാക്കിയത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും ശുചിത്വം ഉറപ്പാക്കാത്തതുമായ ഹോട്ടൽ, ബേക്കറി, പൊതുമാർക്കറ്റ്, മത്സ്യവിപണന ശാലകൾ, ഇറച്ചി സ്റ്റാൾ തുടങ്ങിയവയിലായിരുന്നു പരിശോധന. എന്നാൽ,​ ലൈസൻസ് രജിസ്‌ട്രേഷൻ ഫീസിനത്തിലും വാർഷിക റിട്ടേൺ ഫയൽ ചെയ്യാത്തതിനും ഈടാക്കിയത് ഇതിലും വലിയ തുക,​

27,53,300 രൂപ. 19 സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചു. 51 സ്ഥാപനങ്ങൾക്കെതിരെ ആർ.ഡി.ഒ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തു. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്കെതിരെയായിരുന്നു നടപടി. ലൈസൻസിന് പകരം ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രം സൂക്ഷിച്ച സ്ഥാപനങ്ങളും നടപടിക്ക് വിധേയരായി. സ്ഥാപനങ്ങളുടെ വിറ്റുവരവിന് അനുസരിച്ചായിരുന്നു പിഴ.

പിഴ ഈടാക്കൽ

# ശുചിത്വമില്ലായ്മ

# പഴകിയ ഭക്ഷണ വിൽപ്പന

# കാലാവധി കഴിഞ്ഞ ഭക്ഷണ വില്പന

# നിലവാരം കുറഞ്ഞ,​ മായം ചേർത്ത ഭക്ഷണം

# ലൈസൻസ് പുതുക്കാതിരിക്കൽ

# വെള്ളം പരിശോധന സർട്ടിഫിക്കറ്റില്ലാത്തത്

# തൊഴിലാളികളുടെ മെഡിക്കൽ ഫിറ്റ്നസ് പിഴവുകൾ

പരാതിപ്പെടാം

ടോൾ ഫ്രീ നമ്പർ: 1800 425 1125

പോർട്ടൽ: foodsafetykerala

ഇ മെയിൽ: foodsafetykerala@gmail.com

ഓണം ഉൾപ്പെടെയുള്ള ഉത്സവ സീസൺ വരുന്നതിനാൽ വകുപ്പിന്റെ വിവിധ സർക്കിളുകളുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കും.

സുബിമോൾ, അസി.കമ്മീഷണർ, ഭക്ഷ്യസുരക്ഷാവിഭാഗം, ആലപ്പുഴ


നാലുമാസം

സ്ഥാപനങ്ങൾ: 1550

പിഴ ഈടാക്കിയ സ്ഥാപനങ്ങൾ: 174

പിഴ: 9.98ലക്ഷം

റിട്ടേൺ ഫയൽചെയ്യാത്തതിന് : 27,53,300

പ്രോസിക്യൂഷൻ: 19

കേസ്: 51

കഴിഞ്ഞവർഷം

പിഴ: ₹ 35,39,500

സ്ഥാപനങ്ങൾ: 5022

പ്രോസിക്യൂഷൻ: 39

കേസ്: 8