s

കോട്ടയം : ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ സുരക്ഷക്ക് ആയുർവേദ കിറ്റുകൾ നൽകും. പദ്ധതിയുടെ ഉദ്ഘാടനം മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി നിർവഹിച്ചു. സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, അനിമേറ്റർ സിനി സജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . വരും ദിനങ്ങളിൽ പ്രവർത്തന ഗ്രാമങ്ങളിൽ ആരോഗ്യ സുരക്ഷക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.