പുതുമുഖങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന വാഴ ആഗസ്റ്റ് 15ന് പ്രദർശനത്തിന്.സിജു സണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ സാഫ് ബോയ്, ജോയ്മോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയ ജയ ജയ ജയ ഹേ , ഗുരുവായൂരമ്പല നടയിൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വിപിൻ ദാസ് ആണ് രചന. ഡബ്ല്യു. ബി.ടി. എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി .ബി . അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് നിർമ്മാണം.