astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഓഗസ്റ്റ് 7 - 1199 കർക്കടകം 23 ബുധനാഴ്ച. ( പകൽ 8 മണി 30 മിനിറ്റ് 2 സെക്കന്റ് വരെ പൂരം ശേഷം ഉത്രം നക്ഷത്രം )

അശ്വതി: അസമയത്തുള്ള യാത്ര ഒഴിവാക്കണം. ആലോചിക്കാതെ തീരുമാനങ്ങൾ കൈക്കൊള്ളരുത്. പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ തോതില്‍ മനപ്രയാസം ഉണ്ടാകാം. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും.

ഭരണി: പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത സ്ഥാനമാനങ്ങൾ ലഭിക്കാനിടയുണ്ട്. ധന സമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കും, ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും. ഏറെ നാളുകളായി അനുഭവപ്പെട്ടിരുന്ന രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

കാര്‍ത്തിക: ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ദീര്‍ഘ വീക്ഷണത്തോടെ മാത്രമേ ഏതൊരു പ്രവൃത്തിയിലും ഏര്‍പ്പെടാവൂ. മനസ്സിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും അനാവശ്യച്ചെലവുകള്‍ വന്നുചേരും.

രോഹിണി: അധിക ചെലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്ഥിതി വിശേഷം ഉണ്ടാകും. തൊഴിൽ പരമായി വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക പ്രശ്നങ്ങള്‍, സ്ത്രീകളെ വിശ്വസിക്കരുത്, ജോലി ഭാരം അധികരിക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

മകയിരം: ഗൃഹത്തിൽ ബന്ധു സമാഗമം പ്രതീക്ഷിക്കാം. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. വിലപ്പെട്ട രേഖകള്‍ തിരികെ ലഭിക്കും, സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി.

തിരുവാതിര: മുന്‍കോപം നിയന്ത്രിക്കണം. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നന്നായി ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കണം. വിഷമകരമായ പ്രവര്‍ത്തികള്‍, ധനചെലവ്, ആപത്തുകള്‍.

പുണര്‍തം: ബന്ധുമിത്രാദികളെ കണ്ടുമുട്ടും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മാതാവിൽ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സംസ്കാര സമ്പന്നമായി പെരുമാറും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം.

പൂയം: ദമ്പതികള്‍ തമ്മിൽ സൗന്ദര്യ പിണക്കത്തിന് സാദ്ധ്യത. ഉദ്യോഗസ്ഥന്മാര്‍ക്ക് സഹനശക്തിയും ക്ഷമയും അത്യാവശ്യമാണ്, ആരോഗ്യപരമായി അസ്വസ്ഥതകള്‍, കുടുംബത്തില്‍ സ്വസ്ഥത കുറവ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപകീർത്തിക്ക് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

ആയില്യം: വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ കേൾക്കാനിടയുണ്ട്. യാത്രകൾ ഗുണകരമാകും. ആദര്‍ശം വിട്ടു ഒന്നും ചെയ്യില്ല, കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തടെ നിറവേറ്റും.

മകം: കര്‍മ്മ സംബന്ധമായി വളരെയധികം ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. സഹോദരസ്ഥാനിയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. സ്ത്രീകള്‍ കാരണം ചെലവ് കുടിയിരിക്കും, ശാരീരികമായി ചെറിയ അസ്വസ്ഥത.

പൂരം: സ്ഥലമോ, വീടോ വാങ്ങാനുദ്ദേശിക്കുന്നവർക്ക് തടസങ്ങൾ നേരിടും. ആരോഗ്യ പരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയ തോതിൽ മാനസിക വിഷമം ഉണ്ടാകും. കാര്യസാദ്ധ്യത്തിനായി യാത്രകള്‍ ചെയ്യും.

ഉത്രം: വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങൾ മാറിക്കിട്ടും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍,ദൈവീക ചിന്ത ഉടലെടുക്കും.

അത്തം: സന്താനങ്ങൾ പ്രശസ്തിയിലേയ്ക്ക് ഉയരും. ഏത് പ്രതിസന്ധിയും അതിജീവിക്കാൻ പ്രത്യേക വൈഭവം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കും.

ചിത്തിര: മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടെയും പ്രശംസ നേടും, സ്ത്രീകള്‍ മുഖേനെ സന്തോഷം, സ്നേഹകാര്യങ്ങളില്‍ അനുകൂല തീരുമാനം. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും.

ചോതി: കർമ്മപുഷ്ടിക്ക് അനുകൂല സമയം. കൂട്ടുബിസിനസ് നടത്തുന്നവർക്ക് നിലവിലുള്ള പങ്കാളിയെ മാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടി വരും. ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും നല്ല സഹകരണം.

വിശാഖം: കമിതാക്കൾ തമ്മിലുള്ള ബന്ധം ദൃഢപ്പെടും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ അനുകൂല സമയം. ജോലിയുള്ള സ്ത്രീകൾക്ക് പ്രൊമോഷൻ ലഭിക്കും. തുടര്‍ച്ചയായി ഉള്ള പ്രയത്നത്തിനു ഫലം കിട്ടും, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും.

അനിഴം: ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവർത്തികമാക്കാൻ സാധിക്കും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റം പ്രതീക്ഷിക്കാം. അനുകൂലമായ സാഹചര്യങ്ങള്‍, കുടുംബത്തില്‍ വിവാഹാദി കര്‍മ്മങ്ങള്‍ നടക്കും, മറ്റുള്ളവരുടെ ആദരവ് നേടും.

കേട്ട: സമൂഹത്തിൽ മാന്യസ്ഥാനം കൈവരിക്കും. സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. വിവാഹാദി കാര്യങ്ങളില്‍ വിജയവും, രോഗശാന്തിയും.

മൂലം: സൈനിക വിഭാഗത്തിൽ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സ്ഥലംമാറ്റം പ്രതീക്ഷിക്കാം. കലഹങ്ങളിൽ നിന്നും വിട്ടുനിൽക്കാന്‍ ശ്രമിക്കണം. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും.

പൂരാടം: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ധാരാളം ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടിവരും. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെ നോക്കണം.

ഉത്രാടം: മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോൺ സന്ദേശങ്ങൾ വരും. വിവാഹജീവിതത്തില്‍ ചില വിഷമതകള്‍ വന്നു ഭവിക്കും, കരുതലോടെയിരിക്കുക. പിതൃബന്ധുക്കളില്‍ നിന്ന് വിഷമാനുഭവങ്ങള്‍, സ്വദേശം വിട്ടു താമസിക്കാന്‍ താല്‍പര്യം.

തിരുവോണം: വിദേശത്തു ജോലി ചെയ്യുന്നവർക്ക് പലവിധ പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവരും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. ജോലി ഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. ബന്ധുക്കള്‍ ശത്രുക്കള്‍ ആകും.

അവിട്ടം: അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. സഹോദര സ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദം ആയിരിക്കും. ദേവാലയദര്‍ശനം, അംഗീകാരം, യാത്രാഗുണം.

ചതയം: ഏർപ്പെടുന്ന കാര്യങ്ങളിൽ അധിക ചെലവുകൾ ഉണ്ടാകും. ദൂരയാത്രകൾ ആവശ്യമായി വരും. സഹോദരസ്ഥാനീയരിൽ നിന്നും മനഃക്ലേശത്തിനു സാദ്ധ്യത. ശത്രുവര്‍ദ്ധന, ധനനഷ്ടം താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും.

പൂരുരുട്ടാതി: വേണ്ടപ്പെട്ടവരിൽ നിന്നും മനഃസന്തോഷം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും പങ്കെടുക്കാൻ ഉത്തരവ് ലഭിക്കും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് തൊഴിൽ അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. ബിസിനസ്സില്‍ നേട്ടം പ്രതീക്ഷിക്കാം.

ഉത്തൃട്ടാതി: സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ദമ്പതികള്‍ തമ്മിൽ ഐക്യത്തോടെ കഴിയും. ആഘോഷവേളകളിൽ പങ്കെടുക്കും. സുഖവും സമാധാനവും, കുടുംബത്തില്‍ സമാധാനം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.

രേവതി: വേണ്ടപ്പെട്ടവരിൽ നിന്നും മനഃസന്തോഷം ലഭിക്കും. മാതാവിൽ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹസാഫല്ല്യം.