വനിതകളുടെ 800 മീറ്ററിൽ ബ്രിട്ടീഷ് താരം കീലി ഹോഡ്‌ഗ്‌കിൻസൺ പൊന്നണിഞ്ഞു. സ്റ്റേഡ് ഡി ഫ്രാൻസിൽ ഫൈനലിൽ 1 മിനിട്ട് 56.72 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കീലി സ്വർണം നേടിയത്. ടോക്യോയിൽ ഈ ഇനത്തിൽ വെള്ളി നേടിയ താരമാണ് കീലി.
എത്യോപ്യയുടെ സിഗെ ഡുഗുമ ( 1 മിനിട്ട് 57.75 സെക്കൻഡ്) വെള്ളിയും കെനിയയുടെ മാരി മോറ (1 മിനിട്ട് 57.42 സെക്കൻഡ്) വെങ്കലവും നേടി. തുടക്കം മുതൽ ലീഡ് നേടിയ കീലി അവസാന 200 മീറ്ററിൽ ഗംഭീര സ്‌പ്രിന്റ് പുറത്തെടുത്താണ് ഒന്നാമത് ഫിനിഷ് ചെയ്‌തത്. ഒളിമ്പിക്‌സിൽ വനിതകളുടെ 800 മീറ്ററിൽ സ്വർണം നേടുന്ന മൂന്നാമത്തെ ബ്രിട്ടീഷ് വനിതാ താരമാണ് കീലി.