sherly-thomas

കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായ കെ.വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു. 75 വയസ്സായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ എറണാകുളം തോപ്പുംപടിയിലെ വസതിയില്‍ പൊതുദര്‍ശനമുണ്ടായിരിക്കും. അതിന് ശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ മൃതദേഹം സംസ്‌കരിക്കും.