massive update under process in upi paymentsനിലവില്‍ പേമെന്റ് പൂര്‍ത്തിയാക്കുന്നതിനായി പിന്‍ നമ്പറുകളോ ഒടിപിയോ ആണ് ഉപയോഗിക്കുന്നത്. ഇത് രണ്ടും ഒഴിവാക്കിയുള്ള മാറ്റം പ്രാബല്യത്തിലാക്കാനാണ് എന്‍പിസിഐ തയ്യാറെടുക്കുന്നത്. ഓരോ തവണയും പിന്‍ നമ്പര്‍ എന്റര്‍ ചെയ്യുന്ന രീതിക്ക് മാറ്റം വന്നേക്കും. ഇതിന് പകരം അഡീഷണല്‍ ഓതന്റിക്കേഷന്‍ രീതിക്ക് ബദല്‍ സംവിധാനം കൊണ്ടുവരുന്നതാണ് പരിഗണിക്കുന്നത്. റിസര്‍വ് ബാങ്ക് എന്‍പിസിഐയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
പിന്‍ നമ്പറും പാസ്‌വേഡും ഒഴവാക്കി വിരലടയാളം പോലുള്ള ബയോമെട്രിക് രീതി ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനായിരുന്നു റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. വിരലടയാളമോ ഫേസ് ഐഡി പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയോ പിന്‍ നല്‍കുന്നത് സാദ്ധ്യമാകുമോയെന്നാണ് ഒന്നാമതായി പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ പിന്‍ സംവിധാനവും ബയോമെട്രിക് രീതിയും ഒരുമിച്ച് പ്രവര്‍ത്തിക്കും.
എന്നാല്‍ പിന്നീട് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമായിരിക്കും കൂടുതല്‍ പ്രായോഗികമെന്നും സുരക്ഷിതമെന്നുമാണ് വിലയിരുത്തല്‍.ഇത് സംബന്ധിച്ച് മാറ്റം കൊണ്ടുവരുന്നതിന് വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓരോ തവണയും പണമിടപാട് നടത്താന്‍ നിലവില്‍ നാല് അല്ലെങ്കില്‍ ആറ് അക്കങ്ങളുള്ള പിന്‍ നമ്പര്‍ നല്‍കണം. ഈ സംവിധാനത്തിനു പകരം ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലെ ബയോമെട്രിക് സാധ്യതകള്‍ പരീക്ഷിക്കാനാണ് ശ്രമം.