boat

തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യനെയാണ് (24) കാണാതായത്. ഇയാൾക്കായുള്ള തെരച്ചിൽ നടക്കുകയാണ്. തിരയടിച്ച് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന ബാക്കി നാല് പേർ നീന്തി കരയിലെത്തി.

അതേസമയം, മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് പെരുമാതുറ സ്വദേശിയുടെ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു.