ഫോൺ കൈയിലെടുത്ത്, ഇൻസ്റ്റഗ്രാമും, ഫേസ്ബുക്കുമൊക്കെ സ്‌ക്രോൾ ചെയ്തുകൊണ്ടാണ് മിക്കവരുടെയും ഒരു ദിവസം ആരംഭിക്കുന്നത്. സോഷ്യൽ മീഡിയയിലെ റീലുകൾ അല്ലെങ്കിൽ വീഡിയോകൾക്ക് നിങ്ങളെ സന്തോഷിപ്പിക്കാനും സങ്കടപ്പെടുത്താനുമൊക്കെ സാധിക്കാറുണ്ട്. അത്തരത്തിൽ നിങ്ങളുടെ ചുണ്ടിൽ പുഞ്ചിരി വിടർത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു കൊച്ചുപെൺകുട്ടി വളരെ മനോഹരമായി ഡാൻസ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. 'ഇഷ്‌ക് വിഷ്‌ക് പ്യാർ' എന്ന ട്രെൻഡിംഗ് ഗാനത്തിനാണ് കുട്ടി ചുവടുവയ്ക്കുന്നത്. അഡോറബിൾ ആന്യ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ സൈബറിടത്തിൽ വൈറലാകുകയും ചെയ്തു.
വളരെ മെയ്‌വഴക്കത്തോടെയാണ് കുട്ടി ഡാൻസ് ചെയ്യുന്നത്. മനോഹരമായ അവളുടെ ചിരിയാണ് ഡാൻസിന്റെ ഏറ്റവും വലിയ ആകർഷണം. രണ്ടര ലക്ഷത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. കൊച്ചു മിടുക്കിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്‌തിട്ടുണ്ട്. അഡോറബിൾ ആന്യ എന്ന ഇൻസ്റ്റഗ്രാം പേജിന് അഞ്ചര ലക്ഷത്തിലധികം ഫോളോവേഴ്‌സുമുണ്ട്. ഇതിനുമുമ്പും കുട്ടിയുടെ ക്യൂട്ട് വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. അതിൽ മിക്കതും വൈറലാകുകയും ചെയ്‌തിട്ടുണ്ട്.