s

തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ 12 ഏരിയകളിലേയും ജനറൽബോഡി യോഗം നടന്നു. പബ്ലിക് ഓഫീസിൽ സംസ്ഥാന സെക്രട്ടറി പി. സുരേഷ്,സ്വരാജ്ഭവനിൽ വൈസ് പ്രസിഡന്റ് കെ.പി.സുനിൽകുമാർ, വഴുതക്കാട് സെക്രട്ടേറിയറ്റംഗം പി.രഞ്ജിനി,തൈക്കാട് സൗത്ത് ജില്ലാ സെക്രട്ടറി എം.സുരേഷ്ബാബു, പൂജപ്പുര,ശാസ്തമംഗലം എന്നിവിടങ്ങളിൽ സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം.അലക്സ്, സിവിൽ സ്റ്റേഷൻ,നെടുമങ്ങാട് എന്നിവിടങ്ങളിൽ സംസ്ഥാന കമ്മിറ്റിയംഗം പി.ആർ.ആശാലത, വാമനപുരം,നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ സൗത്ത് ജില്ലാ പ്രസിഡന്റ് ഷിനു റോബർട്ട്, കാട്ടാക്കട,പാറശ്ശാല എന്നിവിടങ്ങളിൽ സംസ്ഥാന കമ്മിറ്റിയംഗം പനവൂർ നാസർ തുടങ്ങിയവർ സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിച്ചു.