റോക്കിങ് സ്റ്റാർ യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ഇന്ന് ബംഗ്ളൂരുവിൽ ചിത്രീകരണം ആരംഭിക്കും. കെജിഎഫ് 2 റിലീസ് ചെയ്ത് 844 ദിനങ്ങൾ കഴിയുമ്പോഴാണ് ടോക്സിക് ആരംഭിക്കുന്നത്. 2023 ഡിസംബർ 8 നാണ് ടോക്സിക് എന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
ഏറെ പ്രത്യേകതയുള്ള തീയതിയായ 8-8-8 ആണ് ചിത്രീകരണത്തിനായി യഷ് തിരഞ്ഞെടുക്കുന്നത്. യഷിന് എട്ട് എന്ന അക്കവുമായി ശക്തമായ ബന്ധമുണ്ട്. ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം യഷിന്റെ ജനന തീയതിയുമായി പൊരുത്തപ്പെടുന്നുണ്ട്.
ചിത്രീകരണത്തിന് മുന്നോടിയായി യഷ്, നിർമ്മാതാവ് വെങ്കട്ട് കെ. നാരായണയ്ക്കും കുടുംബത്തിനുമൊപ്പം കർണാടകയിലെ നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചു. സദാശിവ രുദ്ര സൂര്യ ക്ഷേത്രം, ധർമ്മസ്ഥലയിലെ മഞ്ജുനാഥേശ്വര ക്ഷേത്രം, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം നടത്തിയത്. പി .ആർ. ഒ പ്രതീഷ് ശേഖർ.