rupees

കൊച്ചി: ആഗോള മേഖലയിലെ അനുകൂല വാർത്തകളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ശക്തമായി തിരിച്ചുകയറി. മുഖ്യ സൂചികയായ സെൻസെക്‌സ് 874.94 പോയിന്റ് നേട്ടത്താേടെ 79,468ലും നിഫ്‌റ്റി 304.96 പോയിന്റ് വർദ്ധിച്ച് 24,297.5ലും അവസാനിച്ചു. മൂന്ന് ദിവസത്തെ തകർച്ചയ്ക്ക് ശേഷമാണ് ഓഹരികൾ നേട്ടമുണ്ടാക്കുന്നത്. കോൾ ഇന്ത്യ, അദാനി പോർട്ട്സ്, പവർ ഗ്രിഡ്, സിപ്ള, വിപ്രോ എന്നിവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് ഇന്ന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന നയത്തിൽ പലിശ കുറയ്ക്കുന്ന നടപടികളെ കുറിച്ച് സൂചനയുണ്ടാകുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നു. ഇത്തവണയും മുഖ്യ പലിശ നിരക്ക് 6.5 ശതമാനമായി നിലനിറുത്തുമെങ്കിലും നയ സമീപനത്തിൽ മാറ്റമുണ്ടായേക്കും. അമേരിക്കയിലെ ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ സെപ്ത‌ംബർ മുതൽ പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

പലിശ വീണ്ടും കൂട്ടില്ലെന്ന് ബാങ്ക് ഒഫ് ജപ്പാൻ

വിപണിയെ അസ്ഥിരമാക്കി വീണ്ടും പലിശ കൂട്ടില്ലെന്ന് ബാങ്ക് ഒഫ് ജപ്പാന്റെ ഡെപ്യൂട്ടി ഗവർണർ ഷിനിച്ചി ഉച്ചെഡ വ്യക്തമാക്കിയതാണ് ആഗോള വിപണികൾക്ക് ഇന്നലെ ആശ്വാസമായത്. ഇതോടെ ഡോളറിനെതിരെ യെൻ ദുർബലമായി. കഴിഞ്ഞ വാരം ബാങ്ക് ഒഫ് ജപ്പാൻ പലിശ നിരക്കിൽ കാൽ ശതമാനം വർദ്ധന വരുത്തിയതോടെ ആഗോള വിപണികൾ കനത്ത തിരിച്ചടി നേരിട്ടിരുന്നു.

റിസർവ് ബാങ്ക് ധന അവലോകനം ഇന്ന്

മൂന്ന് ദിവസത്തെ അവലോകന യോഗത്തിന് ശേഷം റിസർവ് ബാങ്കിന്റെ ധന നയം ഇന്ന് പ്രഖ്യാപിക്കും. പലിശ നിരക്കിൽ ഇത്തവണയും മാറ്റമുണ്ടാകില്ല. റിസർവ് ബാങ്കിൽ നിന്നും വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. എന്നാൽ നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിന് മുകളിലെത്തിയതിനാൽ വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള നടപടികളുണ്ടായേക്കും. ക്രെഡിറ്റ് കാർഡ്, വ്യക്തിഗത വായ്പകളിലുണ്ടാകുന്ന അസാധാരണ വളർച്ച റിസർവ് ബാങ്ക് ആശങ്കയോടെയാണ് കാണുന്നത്.

കാ​ല​ക്കേ​ട് ​ഒ​ഴി​യാതെ രൂപ

ജാ​പ്പ​നീ​സ് ​യെ​ന്നി​ലു​ള്ള​ ​ക്യാ​രി​ ​ട്രേ​ഡു​ക​ൾ​ ​ഒ​ഴി​വാ​യ​തും​ ​എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ​ ​ഡോ​ള​ർ​ ​ആ​വ​ശ്യം​ ​കൂ​ടി​യ​തും​ ​രൂ​പ​യു​ടെ​ ​മൂ​ല്യം​ ​റെ​ക്കാ​ഡ് ​താ​ഴ്ച​യി​ലെ​ത്തി​ച്ചു.​ ​ഇ​ന്ന​ലെ​ ​ഡോ​ള​റി​നെ​തി​രെ​ ​ഒ​ര​വ​സ​ര​ത്തി​ൽ​ 83.97​ ​വ​രെ​ ​താ​ഴ്ന്ന​ ​രൂ​പ​ 83.95​ൽ​ ​വ്യാ​പാ​രം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​പൊ​തു​മേ​ഖ​ല​ ​ബാ​ങ്കു​ക​ൾ​ ​വ​ഴി​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ഡോ​ള​ർ​ ​വി​റ്റ​ഴി​ച്ചെ​ങ്കി​ലും​ ​കാ​ര്യ​മാ​യ​ ​ഗു​ണം​ ​ചെ​യ്തി​ല്ല.​ ​ക​ഴി​ഞ്ഞ​ ​നാ​ല് ​ദി​വ​സ​ങ്ങ​ളി​ലും​ ​രൂ​പ​യു​ടെ​ ​മൂ​ല്യം​ ​റെ​ക്കാ​ഡു​ക​ൾ​ ​പു​തു​ക്കി​ ​താ​ഴേ​ക്ക് ​നീ​ങ്ങി​യി​രു​ന്നു.