bharathanatyam



ഒരിടത്തരം കുടുംബത്തിലെ കാരണവർ എന്നു കരുതാവുന്ന കഥാപാത്രം - പത്രം വായിക്കുന്നതും, ചുറ്റുമുള്ളവർ അത് കൗതുകത്തോടെയും ആകാംക്ഷയോടെയും ഉറ്റുനോക്കുന്നതുമാണ് ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ . സായ് കുമാർ ആണ് കാരണവർ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നവാഗതനായ കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സൈജു കുറപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, അഭിരാം രാധാകൃഷ്ണൻ,
നന്ദു പൊതുവാൾ, ശ്രീജ രവി, സ്വാതിദാസ് പ്രഭു.ദിവ്യ. എം. നായർ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ബബിലുഅജു.മനു മഞ്ജിത്തിന്റെ ഗാനങ്ങൾക്ക് സാമുവൽ എബി സംഗീതം പകരുന്നു.എഡിറ്റിംഗ് - ഷഫീഖ് വി.ബി.പ്രൊഡക്ഷൻ കൺടോളർ - ജിതേഷ് അഞ്ചുമന, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - കല്ലാർ അനിൽ ,ജോബി ജോൺ.
തോമസ് തിരുവല്ല ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ് ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം. ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിന് എത്തും. പി. ആർ. ഒ വാഴൂർ ജോസ്.