ayyapan

കൊച്ചി: സഹോദരൻ അയ്യപ്പന്റെ 136-ാം ജന്മദിനം 22ന് ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കും. രാവിലെ 9ന് കടവന്ത്ര സഹോദരൻ സ്ക്വയറിലെ പ്രതിമയിൽ എം.കെ. സാനുവിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. സഹോദരൻ സ്ക്വയറിൽ ചേരുന്ന അനുസ്മരണ സമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ടി.ജെ. വിനോദ് എം.എം.എ., ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള, കെ.പി.എം.എസ്. വൈസ് പ്രസിഡന്റ് എ.പി. ലാൽകുമാർ, മെക്ക സംസ്ഥാന സെക്രട്ടറി എൻ.കെ. അലി, എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ. മാധവൻ തുടങ്ങിയവർ പ്രസംഗിക്കും.